പ്രിയദര്‍ശന്‍ സിനിമയ്ക്ക് അനൂപ് മേനോന്റെ തിരക്കഥ

By Gokul

കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ പ്രിയദര്‍ശനുവേണ്ടി തിരക്കഥയൊരുക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശനൊപ്പം ഒരു സിനിമയ്ക്കുവേണ്ടി സഹകരിക്കാനായത് സന്തോഷമുണ്ടാക്കുന്നുണ്ടെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

ജയസൂര്യ നായകനായ പ്രിയദര്‍ശന്റെ ആമയും മുയലും എന്ന സിനിമ തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. മലയാള സിനിമയില്‍ തുടര്‍ പരാജയം ഏറ്റുവാങ്ങിയ പ്രിയദര്‍ശന്‍ ബോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് അനൂപ് മേനോന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുന്ന വാര്‍ത്ത പുറത്തുവരുന്നത്.

anoop-menon-priyadarshan

ആമയും മുയലും എന്ന ചിത്രത്തിനുശേഷം മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാളത്തില്‍ എടുക്കുമെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. ഈ സിനിമയ്ക്കു മുന്‍പ് അനൂപ് മേനോനുമൊത്തു സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാവ്യാ മാധവന്‍ നായികയായ സജി സുരേന്ദ്രന്റെ ഷീ ടാക്‌സി, സജി സുരേന്ദ്രന്റെ തന്നെ പുളുവന്‍ മത്തായി, മുരളി ഗോപിക്കൊപ്പമുള്ള പാവ എന്നീ ചിത്രങ്ങളാണ് അനൂപ് മേനോന്റെതായിട്ട് പുറത്തുവരാനിരിക്കുന്നത്. പുളുവന്‍ മത്തായിയില്‍ മമ്മൂട്ടി നായകനാകുമെന്നായിരുന്നു ആദ്യം വാര്‍ത്തകളുണ്ടായത്. മമ്മൂട്ടിക്ക് തിരക്കായതോടെ അനൂപ് മേനോന് നറുക്കുവീഴുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X