അനൂപ് മേനോന് മോഹന്‍ലാല്‍ നല്‍കിയ പിറന്നാള്‍ സമ്മാനം, 'നീല പ്രണയത്തിന് വേണ്ടി'
കഴിഞ്ഞ ദിവസം അനൂപ് മേനോന്റെ പിറന്നാളായിരുന്നു. ഒത്തിരി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെയും സുഹൃത്തുക്കളും പരിചയക്കാരും ഫോണിലൂടെയും ആശംസകള്‍ അറിയിച്ചു. ആശംസകള്‍ അറിയിച്ചവര്‍ക്കൊക്കെ അനൂപ് മേനോന്‍ നന്ദി അറിയിക്കുകയും ചെയ്തു.
എന്നാല്‍ അനൂപ് മേനോനെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് ഒരാളുടെ പിറന്നാള്‍ ആശംസയാണ്. വെറും വാക്കുകള്‍ കൊണ്ടുള്ള ആശംസയല്ല, ഒരു സമ്മാനത്തിനൊപ്പമാണ് സാക്ഷാല്‍ മോഹന്‍ലാല്‍ അനൂപ് മേനോന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

'പ്രിയപ്പെട്ട സുഹൃത്തും വല്യേട്ടനുമായ ലാലേട്ടനില്‍ നിന്നും കിട്ടിയ പിറന്നാള്‍ സമ്മാനം. മെഴുതിരി അത്താഴങ്ങള്‍ എന്ന എന്റെ ചിത്രത്തിലെ 'നീല പ്രണയത്തിന് വേണ്ടി (blue is for love)' എന്ന ഡയലോഗിനൊപ്പം' അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
തിരക്കഥ എഴുത്തില്‍ കഴിവ് തെളിയിച്ച അനൂപ് മേനോന് ഇപ്പോള്‍ സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങുകയാണ്. കിങ് ഫിഷ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്താണ് പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നത്.


Click it and Unblock the Notifications











