»   » നിയമം പഠിച്ച അനൂപ് മേനോന്‍, വക്കീല്‍ വേഷമിടുന്നത് വെള്ളിത്തിരയില്‍

നിയമം പഠിച്ച അനൂപ് മേനോന്‍, വക്കീല്‍ വേഷമിടുന്നത് വെള്ളിത്തിരയില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നമുക്കെല്ലാവര്‍ക്കുമറിയുന്ന വക്കീലാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. അങ്ങനെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലായിരുന്ന മമ്മൂട്ടി അഭിനയരംഗത്ത് എത്തുമ്പോള്‍, അഴിച്ച് വച്ച വക്കീല്‍ വേഷം വീണ്ടുമണിയാന്‍ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചിട്ടുമുണ്ട്. ഇതുപോലെ എത്രയോ നടന്മാര്‍ അവര്‍ പഠിച്ച മേഖലയെ മാറ്റി നിര്‍ത്തി സിനിമയിലേക്ക് കടന്ന് വന്നിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയെ പോലെ നിയമം പഠിച്ച്, ആ സ്ഥാനവേഷം വെള്ളിത്തിരയില്‍ കൊണ്ടുവരാന്‍ സാധിച്ചിരിക്കുകയാണ് മലയാള സിനിമയിലെ മറ്റൊരു നടനായ അനൂപ് മേനോന്. നിയമത്തില്‍ റാങ്കോട് കൂടി പാസായ ആളാണ് നടന്‍ അനൂപ് മേനോന്‍. ഇപ്പോഴിതാ ആ വേഷം എം പത്മകുമാറിന്റെ ചിത്രത്തിലൂടെ വീണ്ടും അണിയുന്നു.

anoop-menon

ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമായ പുതിയ ചിത്രത്തില്‍ ഹണി റോസാണ് അനൂപ് മേനോന്റെ നായികയായി എത്തുന്നത്. അനൂപിന് പുറമേ ജോജു, ഷീലു അബ്രഹാം, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ വക്കീല്‍ വേഷമണിയുന്നുണ്ട്.

കൂടാതെ ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍,വിജയ് ബാബു, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുത്. എറണാകുളം, മൂന്നാര്‍ ഊട്ടി എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Anoop Menon was a rank holder student who gave away his lawyer robes for films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam