അതെ ഷേമയുടെ രണ്ടാം വിവാഹമാണ്: അനൂപ് മേനോന്‍ പറയുന്നു

By Aswathi

ആരണ് അനൂപ് മേനോന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഈ ക്ഷേമ അലക്‌സാണ്ടര്‍. പല ദിക്കില്‍ നിന്നും പലരും പലതും പറഞ്ഞ് കേട്ടു. താന്‍ ക്ഷേമ അലക്‌സാണ്ടര്‍ എന്ന തന്റെ ദീര്‍ഘകാല സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വിവരം മാത്രമേ അനൂപ് മേനോനും തന്നിട്ടുള്ളൂ. പക്ഷെ ക്ഷേമ നേരത്തെ ഒരു വിവാഹം ചെയ്തതാണെന്നും ഭര്‍ത്താവ് മരിച്ചതാണെന്നുമൊക്കെ പാപരസികള്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

ങേ അനൂപ് വിവാഹം ചെയ്യാന്‍ പോകുന്നത് ഒരു വിധവയെയോ. അതിനുള്ള മറുപടി അനൂപ് മേനോന്‍ തന്നെ നല്‍കും. സിനിമാ മാഗസിനായ നാനയില്‍ അനൂപ് നല്‍കിയ അഭിമുഖത്തിലാണ് ആരാണ് ക്ഷേമ, തനിക്കെന്താണ് ക്ഷേമ എന്ന് അനൂപ് തുറന്നടിച്ചത്.

anoop-menon

പത്തനാപുരത്ത് ഒരു പ്ലാന്ററുടെ മകളാണ് ക്ഷേമ. അദ്ദേഹത്തെ നാട്ടിലെല്ലാവരും അറിയും. ഞങ്ങള്‍ തമ്മില്‍ അഞ്ച് വര്‍ഷമായി അറിയാം. നല്ല സുഹൃത്ത്. കഴിഞ്ഞ മാസം കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് വിവാഹം കഴിച്ചൂടെ എന്ന്. ഞാനത് സമ്മതിക്കുകയും ചെയ്തു. അവള്‍ ഒരുപാട് ദുഖിച്ചവളാണ്. ദുരന്തങ്ങളെയെല്ലാം മനോധൈര്യം വിടാതെ നേരിട്ടവളാണ്. ആ ബോള്‍ഡ്‌നസ്സ്, പോസ്റ്റീവ് എനര്‍ജിയാണ് എനിക്കിഷ്ടപ്പെട്ടത്.

ക്ഷേമ ഒരു കല്യാണം കഴിച്ചതാണ്. ഭര്‍ത്താവ് മരിച്ചു പോയി. അവളുടെ അമ്മ ക്യാന്‍സര്‍ രോഗിയായിരുന്നു. മൂന്ന് വര്‍ഷം അവളാണ് അവരെ ശുശ്രൂഷിച്ചത്. അത് കവിഞ്ഞ് ഭര്‍ത്താവിന്റെ മരണം. ഹാര്‍ട്ട് അറ്റാക്കായിരുന്നു. അതിനെയൊക്കെ ധൈര്യപൂര്‍വ്വം നേരിട്ടവളാണ് ക്ഷേമ. ഞാന്‍ ആഗ്രഹിച്ചതിലേറെ ജീവിതത്തില്‍ നേടിയവനാണ്. വരുമാനവുമുണ്ട്. ജീവിത സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം നേരിടുന്നവരെയാണ് എനിക്കിഷ്ടം. ക്ഷേമയുടെ ആ സ്വഭാവമാണ് എന്നെ അവളുടെ സുഹൃത്താക്കിയത്. ഇതിലൊരു പൈങ്കിളി കഥയുടെ ത്രഡ്ഡില്ല.

ഈ വിവരമറിഞ്ഞ് എന്റെ വീടിനടുത്തുള്ള, എനിക്ക് നല്ല പരിചയമുള്ള ഒരു സ്ത്രീ ചോദിച്ചു, അനൂപേ ഒരു വിധവയെയാണോ നീ കല്യാണം കഴിക്കുന്നത് എന്ന്. രസകരമായ ഒരുകാര്യം, എന്നോട് ഇത് ചോദിച്ച ആ സ്ത്രീ ഒരു വിധവയാണ്. അവരുടെ ഒരു മകളും വിധവ. മറ്റൊരു മകള്‍ ഡൈവേഴ്‌സായി ഇരിക്കുന്നു. ഇതാണ് സമൂഹം. സ്വന്തം അവസ്ഥയ്ക്കപ്പുറത്ത് മറ്റുള്ളവരെ പരിഹസിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല.

ബദ്ധിപരവും സാംസ്‌കാരികപരമായും ഇത്രയേറെ പുരോഗമിച്ചു നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഞാന്‍ ഈ ചെയ്യുന്നത് മഹാകാര്യമാണെന്ന് കരുതുന്നില്ല. എനിക്കിഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെടുന്ന നല്ല സുഹൃത്തിനെ ഞാന്‍ ജീവിത സഖിയാക്കുന്നു. അതിനപ്പുറം ഒന്നും എന്നെ ബാധിക്കുന്നില്ല- അനൂപ് മേനോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X