മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഏറെയിഷ്ടം! കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനൂപ് മേനോന്‍!

ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനൂപ് മേനോന്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം കൃത്യമായി വിനിയോഗിക്കാറുണ്ട്. ഒരുപാട് അനുഭവങ്ങളും കഥകളുമൊക്കെ പറയാനുണ്ടാവും അദ്ദേഹത്തിനെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഷ്ണു എന്ന കഥാപാത്രത്തെയാണ് ബിഗ് ബ്രദറില്‍ അവതരിപ്പിക്കുന്നത്. സഹോദരനെ ഒരുപാട് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണ്. മികച്ച കഥാപാത്രത്തെയാണ് തനിക്ക് സംവിധായകന്‍ നല്‍കിയത്.

സിദ്ദിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ അഭിനയിക്കുകയെന്ന മോഹം വളരെ മുന്‍പേയുണ്ടായിരുന്നു. റാം റാജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ തനിക്കേറെ പ്രിയപ്പെട്ടവയാണെന്നും അനൂപ് മേനോന്‍ പറയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സംവിധായകന്റെ ക്ഷമയെക്കുറിച്ചും താരം വാചാലനായിരുന്നു. കുറച്ച് ടേക്കുകളെടുത്തിട്ടും ശരിയാവാതെ വരുമ്പോള്‍ താനാണെങ്കില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുമെന്നും എന്നാല്‍ അദ്ദേഹം മനസ്സില്‍ കരുതിയത് കിട്ടുന്നത് വരെ പ്രയത്‌നിക്കുന്ന പ്രകൃതക്കാരനാണ്.

Anoop Menon

കനല്‍, പകല്‍നക്ഷത്രങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലും അനൂപ് മേനോനും ഒരുമിച്ച് അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ അനൂപ് മേനോന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയ താരം കിങ് ഫിഷിലൂടെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X