ദുല്‍ഖറും പൃഥ്വിയുമില്ല, ലാലിനൊപ്പം അനൂപ് മേനോന്‍
ഒടുവില്‍ അക്കാര്യത്തില്‍ തീരുമാമനായി. പൃഥ്വിരാജും, ദുല്‍ഖര്‍ സല്‍മാനുമല്ല, ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹന്‍ലാലും ഒന്നിക്കുന്ന കനല്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലെത്തുക അനൂപ് മേനോന്‍ ആയിരിക്കും. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അനൂപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ദുല്‍ഖര്‍ സല്‍മാനെയും പൃഥ്വിരാജിനെയും ഈ വേഷത്തിനായി പരിഗണിച്ചിരുന്നു. പൃഥ്വി ഡേറ്റും നല്‍കിയതാണ്. എന്നാല്‍ പിന്നീട് ചിത്രീകരണം മുന്നോട്ടാക്കിയതോടെ പൃഥ്വിയ്ക്ക് ഡേറ്റിന്റെ പ്രശ്‌നം വരികയായിരുന്നു. ഇതോടെയാണ് അനൂപ് മേനോന് നറുക്ക് വീണത്.

ആദ്യമായി മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം അനൂപ് മേനോന്‍ പങ്കുവച്ചു. നേരത്തെ റോക്ക് ആന്റ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, ഗ്യാങ് മാസ്റ്റര്‍, പ്രണയം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളില്‍ അനൂപ് എത്തിയിട്ടുണ്ട്.
ശിക്കാറിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും പത്മകുമാറും ഒന്നിക്കുന്നത്. 'എല്ലാ അവസാനങ്ങള്‍ക്കും പഴയ ഒരു തുടക്കമുണ്ട്' എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രം, പ്രതികാരം നിറഞ്ഞ മനസ്സുമായി രണ്ട് വ്യത്യസ്ത ജീവിത രീതിയില്‍ നിന്നും വരുന്ന രണ്ട് പേര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി കണ്ടുമുട്ടുന്നതാണ് ഇതിവൃത്തമാക്കുന്നത്.
ശീലു അബ്രഹാം, ഹണി റോസ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. വിനോദ് ഇല്ലംപിള്ളിയായിരിക്കും കാമറ കൈകാര്യം ചെയ്യുന്നത്. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എറണാകുളം, മൈസൂര്‍, മൂന്നാര്‍, ദുബായി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. അബ്ബാം മൂവീസ് ആണ് നിര്‍മാണം.


Click it and Unblock the Notifications











