മോഹന്‍ലാലിന് പകരം മോഹന്‍ലാല്‍ മാത്രം: അനൂപ് മേനോന്‍
മോഹന്‍ലാലിന്റെ സിനിമയ്ക്കകത്തെ വലിയ ആരാധകരില്‍ ഒരാളാണ് അനൂപ് മേനോന്‍. നടനെന്നതിന് പുറമെ തിരക്കഥാകൃത്തും ഗാനരചയ്താവുമൊക്കെയാണ് അനൂപ് മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കണ്ടാണ് അനൂപ് മേനോന്‍ ആ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.
മോഹന്‍ലാലിന് വേണ്ടി എഴുതിയ സ്‌ക്രിപ്റ്റില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ തയ്യാറായില്ലെങ്കില്‍ ആ സ്‌ക്രിപ്റ്റ് കീറിക്കളയുന്നതായിരിക്കും നല്ലതെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. എന്തെന്നാല്‍, ഈ റോള് ചെയ്യാന്‍ ഇന്ത്യയില്‍ വേറെ ഒരു നടനും കഴളിയില്ല.

റോക്ക് ആന്റ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, പ്രണയം, ഗ്രാന്റ് മാസ്റ്റര്‍, എന്നീ ചിത്രങ്ങളില്‍ അനൂപ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ അനൂപ് മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും ചിലര്‍ പറയാറുണ്ട്.
2008ല്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാഥയെഴുത്തിലേക്കും തിരിഞ്ഞ അനൂപ് മേനോന്‍ അനുഭവ്, കോക്ടൈല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദി ഡോള്‍ഫിന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും തിരക്കഥയെഴുതി.


Click it and Unblock the Notifications