സിബി മലയില്‍ മടങ്ങി വരുന്നു, കൂടെ അനൂപും
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സിബി മലയില്‍ മടങ്ങി വരുന്നു. ഇത്തവണ ജയറാമിനെ നായകനാക്കിയാണ് സിനിമ. അനൂപ് മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരു കാലത്ത് ലോഹിതദാസ്-സിബി മലയില്‍ ടീം മലയാളത്തിന് ഒരുക്കിത്തന്നിരുന്നത് മറക്കാനാകത്ത ഹിറ്റുകളായിരുന്നു. പിന്നീട് ലോഹിത ദാസ് സ്വയം സംവിധാനത്തിലേക്ക് തിരിഞ്ഞു. സിബി മലയില്‍ മറ്റ് കൂട്ടാളികളെ തേടി.

സിബിയുടെ രണ്ട് ചിത്രങ്ങള്‍ക്ക് മുമ്പ് തിരക്കഥയൊരുക്കിയിട്ടുള്ള കെ ഗിരീഷ് കുമാറാണ് പുതിയ ചിത്രത്തിന്റെയും എഴുത്ത്. അമൃതം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഗിരീഷ് കുമാര്‍ തന്നെയായിരുന്നു. ഈ രണ്ട് ചിത്രങ്ങളിലും ജയറാം തന്നെയായിരുന്നു നായകന്‍.
രണ്ട് വര്‍ഷമായി സിബി മലയിലിന്റേതായി ഒരു സിനിമ പുറത്ത് വന്നിട്ട്. സിനിമ സ്‌കൂളും മറ്റുമായി അദ്ദേഹം തിരക്കിലുമാണ്. 2012 ല്‍ പുറത്തിറങ്ങിയ ഉന്നമായിരുന്നു അവസാനത്തെ സിനിമ.
ഇത്തവണ ജയറാമിനെ നായകനാക്കി സിനിമ പിടിക്കുമ്പോള്‍ അനൂപ് മേനോനും സിബി മലയിലിന്റെ കൂടെ തന്നെ ഉണ്ടാകും. ജയറാമിനൊപ്പം മുഴുനീളന്‍ വേഷമാണ് അനൂപിനും പുതിയ ചിത്രത്തില്‍ ഉണ്ടാവുക.


Click it and Unblock the Notifications