അനൂപ് മേനോന്‍ ഇനി കൊങ്ങിണി സംസാരിക്കും
നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്... അങ്ങനെ പലതും ആണ് ആനൂപ് മേനോന്‍. മലയാളികളെ ന്യൂജനറേഷന്‍ സിനിമ പഠിപ്പിച്ച അനൂപ് മേനോന്‍ ഇനി കുറച്ച് നാള്‍ കൊങ്ങിണി ഭാഷ സംസാരിക്കും.
ഞെട്ടണ്ട. സ്വന്തം ജീവിതത്തിലല്ല, സിനിമയിലാണ് അനൂപ് മേനോന്‍ കൊങ്ങിണി സംസാരിക്കുന്നത്. ലാല്‍ ജോസിന്റെ 'വിക്രമാദിത്യന്‍' എന്ന സിനിമയിലാണിത്.

സിനിമയില്‍ എത്തിയിട്ട് കാലം കുറച്ചായെങ്കിലും അനൂപ് മേനോന്‍ ആദ്യമായാണ് ഒരു ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വാസുദേവ് ഷേണായി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് 'വിക്രമാദിത്യനില്‍' അനൂപിന് അഭിനയിക്കാനുള്ളത്. ഷേണായി ആയതുകൊണ്ട് കൊങ്ങിണി പറയാതെ വയ്യല്ലോ...
ദീപന്റെ ഡോള്‍ഫിന്‍സ് എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അനൂപ് , ലാല്‍ ജോസിന്റെ സെറ്റില്‍ എത്തുന്നത്. ഒരു ഗായകന്റെ വേഷമാണ് ഡോള്‍ഫിനില്‍. സുരേഷ് ഗോപി നായക വേഷത്തിലെത്തുന്ന ത്രില്ലര്‍ സിനിമയാണ് ഡോള്‍ഫിന്‍. തിരക്കഥയൊരുക്കിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെ.
ഇത് രണ്ടാം തവണയായണ് അനൂപ് മേനോന്‍ ഒരു ഗായകന്റെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ബ്യൂട്ടിഫുള്‍ എന്ന വികെ പ്രകാശ് ചിത്രത്തിലും അനൂപിന് ഗായക വേഷമായിരുന്നു .


Click it and Unblock the Notifications











