അനൂപ് മേനോനും ഭാവനയും മുംബൈയ്ക്ക് ഒളിച്ചോടി?
തനിയ്‌ക്കൊരു പ്രണയമുണ്ടെന്ന് നടി ഭാവന തുറന്നുപറഞ്ഞതുമുതല്‍ ആ കാമുകനെ അന്വേഷിച്ച് നടപ്പാണ് മലയാളത്തിലെ പാപ്പരാസികളും ആരാധകരും. നടനും മോഡലുമായ രാജീവ് പിള്ളയുടെ മുതില്‍ അനൂപ് മേനോന്റെ വരെ പേരുകള്‍ പലരും കണ്ടെത്തിയിരുന്നു. രാജീവുമായി പ്രണയമില്ലെന്ന് ഭാവന പറഞ്ഞതോടെ പിന്നെ എല്ലാവരും എലിജിബിള്‍ ബാച്ച്‌ലറായ അനൂപിന്റെ പിന്നാലെയായി.
അനൂപ് ഭാവനെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും വെറുതേ മുളച്ചുപൊങ്ങിയതല്ല ഇതിന് പിന്നില്‍ അനൂപ് മേനോന് വ്യക്തമായ പങ്കുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഭാവനയുടെ കാമുകനായി പലരും അനൂപിനെ വാഴിച്ചത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മുംബൈയിലാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിന്റെ ഭാഗമായി അനൂപും ഭാവനയും മുംബൈ നഗരവീഥികളിലൂടെ നടക്കുന്നത് കണ്ട ചിലര്‍ ഇവര്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിയ്ക്കുകയും നാട്ടില്‍ നിന്നെത്തി ഇവിടെ ഇങ്ങനെ ചുറ്റിയടിച്ച് നടക്കുകയാണോയെന്ന് രണ്ടുപേരോടും ചോദിയ്ക്കുകയും ചെയ്തുവത്രേ.
ഇതുകേട്ട അനൂപ് അപ്പോള്‍ തോന്നിയകാര്യം തമാശയായി പറയുകയുണ്ടായി തങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ കല്യാണം കഴിയ്ക്കുമെന്നുമാണ് ഷൂട്ടിങ് സമയത്ത് കുശലാന്വേഷണം നടത്താനെത്തിയവരോട് അനൂപ് പറഞ്ഞത്.
മാത്രമല്ല ഭാവനയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് യോജിപ്പില്ലെന്നും അതിനാല്‍ രണ്ടുപേരുംകൂടി മുംബൈയ്ക്ക് ഒളിച്ചോടി വന്നിരിക്കുയാണെന്നുംകൂടി അനൂപ് പറഞ്ഞുകളഞ്ഞു.
ഇതില്‍ക്കൂടുതല്‍ എന്തുവേണം. ആംഗ്രി ബേബീസിന്റെ മുംബൈയിലെ ചിത്രീകരണം തീരും മുമ്പേ ആളുകള്‍ ഭാവന-അനൂപ് വിവാഹത്തിന്റെ തീയതി കുറിച്ചു.
അടുത്തിടെ ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ സജി സുരേന്ദ്രനാണ് അനൂപ് മെനഞ്ഞ കുസൃതിക്കഥയുടെ കാര്യം പറയുകയും അനൂപ്-ഭാവന പ്രണയകഥകളുടെ ഉറവിടം ഇതാണെന്ന് വ്യക്തമാക്കുകയും ചെയ്തത്.


Click it and Unblock the Notifications











