നടന്‍ അനൂപ് മേനോന്‍ സംവിധായകനാവുന്നു! വൈറലായി താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ
Recommended Video

നടന്,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോന്‍. ഈ മേഖലകളിലെല്ലാം തന്റെ പ്രതിഭ തെളിയിക്കാന്‍ നടന് സാധിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിനു പുറമെ സംവിധായകനാവാനുളള തയ്യാറെടുപ്പുകളില്‍ കൂടിയാണ് അനൂപ് മേനോന്‍ ഉളളത്.
കിംഗ് ഫിഷ് എന്ന ചിത്രത്തില്‍നിന്നും തിരക്കുകള്‍ കാരണം സംവിധായകന്‍ വികെ പ്രകാശ് പിന്‍മാറിയതു കാരണമാണ് ഈ തീരുമാനം. ചിത്രത്തില്‍നിന്നും വികെപി പിന്മാറിയെന്നും സംവിധാനം ഏറ്റെടുക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടന്‍ അറിയിച്ചത്.

'ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍' എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് കോയ സിനിമ നിര്‍മ്മിക്കുന്നു. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അനൂപ് മേനോന്റെ മുന്‍ചിത്രങ്ങള്‍ക്കെല്ലാം സംഗീതം നല്‍കിയിരുന്നത് രതീഷ് വേഗയായിരുന്നു. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നീലി എന്ന ചിത്രമായിരുന്നു അനൂപ് മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൊറര്‍ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായിക.


Click it and Unblock the Notifications