അനൂപ് മേനോന്‍ വീണ്ടും ഗായകനാകുന്നു
മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാ മേഖലയിലും കൈവച്ച ആളാണ് അനൂപ് മേനോന്‍. സഹനടനായി തുടങ്ങി. പിന്നെ നടനായും തിരക്കഥാകൃത്തായും ഗാനരചയ്താവുമെല്ലാമായി പരീക്ഷിച്ചു. അതിനിടയില്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് അനൂപ് തന്നെ വ്യക്തമാക്കി.
ഇക്കൂട്ടത്തില്‍ തന്റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് പാടി പിന്നണി ഗാനരംഗത്തും അനൂപ് പരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ ആ പരീക്ഷണം ഇതാ ഒന്നുകൂടെ നടത്താനുള്ള ഒരുക്കത്തിലാണ് അനൂപ്. താന്‍ തന്നെ തിരക്കഥയെഴുതി ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിലാണ് അനൂപ് വീണ്ടും പിന്നണി ഗായകനാകുന്നത്.

സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. ആദ്യമായി കല്‍പ സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷത്തിലെത്തുന്നുത് ഡോള്‍ഫിന്‍ ബാറിലൂടെയാണ്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അനൂപ് മേനോന്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഗെറ്റപ്പാണ് ആകര്‍ഷണം. അതിനൊപ്പം തിരുവനന്തപുരം സ്ലാഗ്കൂടെയാവുമ്പോള്‍ പറയുകയും വേണ്ട.
'ഒ മൃദലേ..' എന്ന തുടങ്ങുന്ന ആദ്യകാല ഗാനവും ചിത്രത്തില്‍ പനര്‍ജനിക്കുന്നുണ്ട്. സുദീപ് കുമാറാണ് ഈ പാട്ട് പാടുന്നത്. ഗാനരംഗത്ത് മധുവും പ്രത്യക്ഷപ്പെടുന്നുണ്ടത്ര. എം ജയചന്ദ്രനാണ് ചിത്രത്തിലെ രണ്ട് പാട്ടുകള്‍ക്ക് ഈണം നല്‍കിയത്.
മേഘ്‌ന രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ ചെയ്യുന്നത്. ഇവരെക്കൂടാതെ ശ്രീനിവാസന്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജോജു മല, നിഷാദ് സാഗര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











