അനൂപ് മേനോന്‍ ലാല്‍ജോസിനൊപ്പം
അനൂപ് മേനോനും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നു. ലാല്‍ജോസിന്റെ പുതിയ ചിത്രമായ വിക്രമാദിത്യനില്‍ അനൂപ് മേനോന്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണിമുകുന്ദനും നായകരാകുന്ന ചിത്രത്തില്‍ വ്യത്യസ്തമായൊരു വേഷമാണ് അനൂപിന് ലാല്‍ജോസ് സമ്മാനിച്ചത്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ് കഥയും തിരക്കഥയും.
കൊച്ചിയിലാണ് ചിത്രീകരണം. ഇപ്പോള്‍ ഡോള്‍ഫിന്‍ എന്ന ചിത്രത്തിലാണ് അനൂപ് അഭിനയിക്കുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്‌ഗോപിയും അനൂപും തുല്യവേഷത്തിലാണ് അഭിനയിക്കുന്നത്. ഡോള്‍ഫിന്റെ കഥയും തിരക്കഥയും അനൂപാണ് എഴുതുന്നത്. നിവിന്‍ പോളി നായകനായ 1983യിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.

വി.കെ. പ്രകാശ് കൂട്ടുകെട്ട് വിട്ട് ന്യൂജനറേഷന്‍ സിനിമകള്‍ അവസാനിപ്പിച്ചിരിപ്പിക്കുകയാണ് അനൂപ്. വികെപിയും അനൂപും ചേര്‍ന്നൊരുക്കിയ അവാസന ചിത്രങ്ങളൊക്കെ വന്‍പരാജയങ്ങളായിരുന്നു. ഇതേ ത ുടര്‍ന്ന് അനൂപ് തിരക്കഥാ രചന നിര്‍ത്തിയിരുന്നു. ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ചിത്രമാണ്. ജനപ്രിയ സിനിമകള്‍ മാത്രമേ എക്കാലത്തും നിലനില്‍ക്കൂ എന്നു തിരിച്ചറിഞ്ഞ് ഇപ്പോള്‍ അത്തരം സിനിമകളുടെ പിന്നാലെയാണ് അനൂപ്. മാര്‍ട്ടിന്‍പ്രക്കാട്ടിനു വേണ്ടിയുള്ള പുതിയ ചിത്രത്തിനു കഥയും തിരക്കഥയും രചിക്കുന്നത് അനൂപാണ്.
മലയാളത്തിലെ മിക്കതാരങ്ങളെയും സ്വന്തം സിനിമയില്‍ അഭിനയിപ്പിച്ചിട്ടുള്ള ലാല്‍ജോസ് ഇതുവരെ അനൂപിനായി കഥാപാത്രം മാറ്റിവച്ചിരുന്നില്ല. വിക്രമാദിത്യത്തിനില്‍ അഭിനയിക്കുന്ന മൂന്നു നായകന്‍മാരും ലാല്‍ജോസ് ചിത്രത്തില്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ദിലീപ് നായകനായ ഏഴുസുന്ദരരാത്രികളായിരുന്നു ലാല്‍ജോസിന്റെ അവസാന റിലീസ്ചിത്രം. വിക്രമാദിത്യന്‍ നിര്‍മിക്കുന്നതും ലാല്‍ജോസ് തന്നെയാണ്.


Click it and Unblock the Notifications











