»   » ട്രിവാന്‍ഡ്രം ലോഡ്ജ് രണ്ടാം ഭാഗം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകില്ലേ

ട്രിവാന്‍ഡ്രം ലോഡ്ജ് രണ്ടാം ഭാഗം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകില്ലേ

Posted By:
Subscribe to Filmibeat Malayalam


പ്രേക്ഷക ശ്രദ്ധ നേടിയ ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോന്‍, ജയസൂര്യ, വികെപി കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രമായിരുന്നു ട്രിവാഡ്രം ലോഡ്ജ്. ഏറെ പുതുമകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. അനൂപ് മേനോനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യ ഭാഗത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം. കൂടാതെ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളിലും വ്യത്യാസമുണ്ടാകുമെന്നാണ് അറിയുന്നത്.

ട്രിവാഡ്രം ലോഡ്ജ് രണ്ടാം ഭാഗം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകില്ലേ?

വികെ പ്രകാശിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രിവാഡ്രം ലോഡ്ജ്. ഏറെ പുതുമകളോടെ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകെയും ചെയ്തു.

ട്രിവാഡ്രം ലോഡ്ജ് രണ്ടാം ഭാഗം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകില്ലേ?

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നും അനൂപ് മേനോന്‍ പറയുന്നു.

ട്രിവാഡ്രം ലോഡ്ജ് രണ്ടാം ഭാഗം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകില്ലേ?

ജയസൂര്യ, സൈജു കുറുപ്പ്, ഹണി റോസ്, തസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഈ കഥാപാത്രങ്ങളില്‍ മാറ്റമുണ്ടാകുമെന്നും അനൂപ് മേനോന്‍ പറയുന്നു.

ട്രിവാഡ്രം ലോഡ്ജ് രണ്ടാം ഭാഗം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകില്ലേ?

നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന പാവ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അനൂപ് മേനോന്‍. ഈ ചിത്രത്തിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ പണി ആരംഭിക്കുകയുള്ളൂ.

English summary
Anoop Menon, VKP all set for Trivandrum Lodge 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam