അനൂപിന്റെ വിവാഹം, തയ്യാറെടുപ്പുകള്‍ എന്തൊക്കെ...

By Aswathi

അങ്ങനെ നാളെയാണ് ഡിസംബര്‍ 27, നടനും തിരക്കഥാകൃത്തും ഗാനരചയ്താവുമായ അനൂപ് മേനോന്റെ വിവാഹം. ദീര്‍ഘകാലം അനൂപ് മേനോന്റെ സുഹൃത്തായിരുന്നു ക്ഷേമ അലക്‌സാണ്ടറാണ് വധു.

വിവാഹ ബന്ധത്തെ കുറിച്ചുള്ള സിനിമകളാണ് അനൂപ് മേനോന്‍ പറഞ്ഞതില്‍ അധികവും. പല അഭിമുഖങ്ങളിലും ഇതേ കുറിച്ച് ഒരുപാട് അനൂപ് മേനോന്‍ സംസാരിക്കുമായിരുന്നു. പല നടിമാര്‍ക്കുമൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞപ്പോഴും അനൂപ് മേനോന്‍ തന്റെ കാഴ്ചപ്പാടുകളെ വ്യക്തമാക്കി. അങ്ങനെയൊക്കെ ഉള്ളതുകൊണ്ടാണോ എന്തോ അനൂപ് മേനോന്റെ കല്യാണം എന്ന് പറയുമ്പോള്‍ പ്രേക്ഷകരൊന്ന് കാതു കൂര്‍പ്പിക്കുന്നുണ്ട്.

anoop-menon

ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. വിവാഹ സദ്യകളോ, വലിയ ആര്‍ഭാടങ്ങളോ, വിവാഹ സത്കാരമോ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്ന് നടന്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. വിവാഹാഘോഷത്തിന് മാറ്റിവയ്ക്കുന്ന പണം ഏതെങ്കിലും കാന്‍സര്‍ സെന്ററിനോ അനാഥാലയത്തിനോ കൊടുക്കാനാണ് അനൂപിന്റെ തീരുമാനം. എങ്കിലും ഒരു വിവാഹം എന്ന് പറയുമ്പോള്‍ ചില ഒരുക്കങ്ങളൊക്കെ ഉണ്ടാകുമല്ലോ

പത്തനാപുരം സ്വദേശിയാണ് ക്ഷേമ അലക്‌സാണ്ടര്‍. തനിക്ക് ഏറ്റവും അധികം സംസാരിക്കാന്‍ കഴിയുന്നു, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അനൂപ് മേനോന്‍ പറയുകയുണ്ടായി. 'ഷി ടാക്‌സി' എന്ന സജി സുരേന്ദ്രന്‍ ചിത്രത്തിലാണ് അനൂപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X