അനൂപിന്റെയും മുരളീഗോപിയുടെയും പാവ
അനൂപ് മേനോനും മുരളി ഗോപിയും നായക വേഷം ചെയ്യുന്ന പാവയുടെ ചിത്രീകരണം തുടങ്ങുന്നു. പപ്പന്‍, വര്‍ക്കി എന്നീ രണ്ടു പേരില്‍ നിന്നാണ് പാവയുണ്ടാകുന്നത്. സൂരജ് തിരുവനന്തപുരം ആണ് സംവിധാനം. അജീഷ് തോമസ് കഥയും തിരക്കഥയും രചിക്കുന്നു. സിയാദ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ നായികമാരെ തീരുമാനിച്ചിട്ടില്ല.
ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലാണ് അനൂപും മുരളിയും ആദ്യമായി ഒന്നിക്കുന്നത്. മുരളീഗോപി തിരക്കഥയെഴുതിയ ചിത്രമായിരുന്നു അത്. പാവയില്‍ പപ്പനും വര്‍ക്കിയും നാട്ടിന്‍പുറത്തെ രണ്ടു അവിവാഹിതരാണ്. അല്‍പം ഗുണ്ടായിസമൊക്കെയുള്ള രണ്ടുപേര്‍. ഇവരുടെ നന്മയിലേക്കുള്ള യാത്രയാണ് പാവ.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയിലാണ് അനൂപ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ കാവ്യാ മാധവന്‍ ആണ് നായിക. ഷീ ടാക്‌സി കൂടാതെ മൂന്നു ചിത്രത്തില്‍ കൂടി അനൂപ് നായകനായി അഭിനയിക്കുന്നുണ്ട്.
ജയസൂര്യയ്‌ക്കൊപ്പം ലുക്കാ ചുപ്പി എന്ന ചിത്രത്തിലാണ് മുരളീഗോപി അഭിനയിക്കുന്നത്. ഇതില്‍ രമ്യ നമ്പീശന്‍ ആണ് നായിക. ബാഷ മുഹമ്മദ് ആണ് സംവിധാനം ചെയ്യുന്നത്.
അനൂപും മുരളീ ഗോപിയും അഭിനയവും തിരക്കഥാരചനയും ഒന്നിച്ചുകൊണ്ടുപോകുന്ന താരങ്ങളാണ്. വണ്‍ ബൈ ടു ആണ് മുരളീ ഗോപി തിരക്കഥയെഴുതി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എഴുത്തുകാരായ രണ്ടുപേര്‍ നായകരാകുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പാവയ്ക്ക്.


Click it and Unblock the Notifications











