»   » ദുല്‍ക്കറിനും സല്‍മാനുമൊപ്പം അനൂപ് മേനോന്‍

ദുല്‍ക്കറിനും സല്‍മാനുമൊപ്പം അനൂപ് മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Anoop Menon
ജയസൂര്യയ്‌ക്കൊപ്പമായിരുന്നു അനൂപ് മേനോന്‍ കമ്പനി സ്ഥാപിച്ചിരുന്നത്. അങ്ങനെയാണ് ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും ഇനി റിലീസ് ചെയ്യാന്‍ പോകുന്ന ദാവീദ് ആന്‍ഡ് ഗോലിയാത്തുമെല്ലാം പിറന്നത്. എന്നാല്‍ ജയസൂര്യയെ വിട്ട് അനൂപ് മേനോന്‍ ഇക്കുറി ചങ്ങാത്തം കൂടാന്‍ പോകുന്നത് മലയാളത്തിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പമാണ്. ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിക്കുമൊപ്പം. ദുല്‍ക്കറിനൊപ്പം തമാശ ചിത്രമാണെങ്കില്‍ നിവിന്‍ പോളിക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് അനൂപ് തിരക്കഥയൊരുക്കുന്നത്.

രണ്ടുകാമറാമാന്‍മാര്‍ക്കുവേണ്ടിയാണ് അനൂപിന്റെ പേന ചലിപ്പിക്കല്‍. മൂവി കാമറാമാന്‍ അഴകപ്പനു വേണ്ടി ദുല്‍ക്കര്‍ ചിത്രമായ പട്ടം പോലെയും സ്റ്റില്‍ കാമറാമാന്‍ എബ്രിഡ് ഷൈനു വേണ്ടി നിവിന്‍ ചിത്രമായ 1983ഉം ആണ് അനൂപ് ഇപ്പോള്‍ എഴുതുന്നത്. രണ്ടു ചിത്രങ്ങളിലും മോശമല്ലാത്തൊരു വേഷത്തില്‍ അനൂപ് അഭിനയിക്കുന്നുമുണ്ട്.

പട്ടംപോലെ മുഴുനീള കോമഡി ചിത്രമാണ്. ഇതിലെ നായികയാരെന്നു ഇനിയും തീരുമാനമായില്ല. ഈ ചിത്രത്തിനു മുന്‍പേ 1983 തുടങ്ങും.1983ല്‍ ആണ് കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയത്. അതോടെ ഇന്ത്യയെമ്പാടും ക്രിക്കറ്റ് കളിയുടെ കമ്പമായി. അങ്ങനെ കമ്പം കയറിയ രണ്ടു ചെറുപ്പക്കാരുടെ കഥയാണ് 1983.

ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തെ ക്രിക്കറ്റ് എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിലൂടെ അനൂപ് പറയാന്‍ ശ്രമിക്കുന്നത്. കോച്ചിന്റെ വേഷത്തിലാണ് അനൂപ് അഭിനയിക്കുന്നത്. ക്രിക്കററും താരവുമായ രാജീവ് പിള്ളയും ഇതില്‍ അഭിനയിക്കുന്നുണ്ട്. എബ്രിഡ് ഷൈന്റെ ആദ്യ ചിത്രമാണിത്.

ഈ വര്‍ഷം അനൂപ് ശ്രദ്ധകൊടുക്കുന്നത് തിരക്കഥാരചയ്ക്കാണ്. പതുക്കെ സംവിധാനരംഗത്തേക്കു കടക്കാനാണ് അനൂപിന്റെ തീരുമാനം. രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന ദാവീദ് ആന്‍ഡ് ഗോലിയാത്തിന്റെ സംവിധാനരംഗത്തും പൂര്‍ണസമയം അനൂപ് ഉണ്ട്. അടുത്ത വര്‍ഷം തന്നെ അനൂപ് സംവിധാനരംഗത്തേക്കു കടക്കുമെന്നാണ് സൂചന.

English summary
Dulquer Salmaan and Nivin Pauly — will play the lead in two different films to be penned by actor-scriptwriter Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam