അനൂപ് മേനോന്റെ മീശയില്ലാ ലുക്ക്
സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ നടീനടന്മാര്‍ രൂപഭാവങ്ങളില്‍ മാറ്റം വരുത്തുന്നത് ഇന്ന് പതിവായി മാറിയിട്ടുണ്ട്. തടികുറച്ചും തടി കൂട്ടിയും മുടി വടിച്ചും മുടി വളര്‍ത്തിയുമെല്ലാം പലരും പലതരം ഗെറ്റപ്പുകളില്‍ വന്നുകൊണ്ടിരിക്കുകയണ്. ഇതാ ഇപ്പോള്‍ രൂപമാറ്റത്തില്‍ തിരക്കഥാകൃത്തും നടനുമെല്ലാമായ അനൂപ് മേനോന്റെ ടേണ്‍ എത്തിയിരിക്കുകയാണ്.
ലാല്‍ ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് അനൂപ് രൂപമാറ്റം വരുത്തിയത്. വിക്രമാദിത്യന് വേണ്ടി മീശയുടെ വീതികുറയ്ക്കുകയും കട്ടികുറയ്ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട് താരം. പക്ഷേ ഇപ്പോള്‍ അതിലും അല്‍പം കടന്ന് മീശ മൊത്തത്തില്‍ വടിച്ചുകളഞ്ഞിരിക്കുകയാണ് താരം.

ഫേസ്ബുക്കിലൂടെയാണ് തന്റെ മീശയില്ലാ ലുക്ക് അനൂപ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെയുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളിലും അനൂപിന് ഏതാണ്ട് ഒരേ ലുക്ക് തന്നെയായിരുന്നു. ബഡ്ഡി പോലുള്ള ചിത്രങ്ങള്‍ക്കുവേണ്ടി ചെറിയതോതില്‍ രൂപമാറ്റം വരുത്തിയിരുന്നെങ്കിലും മീശ കളഞ്ഞുള്ള കളിയൊന്നും താരം കളിച്ചിരുന്നില്ല. അനൂപിന്റെ സൗന്ദര്യത്തില്‍ കട്ടിമീശയ്ക്ക് വലിയ പങ്കുണ്ടെന്നാണ് ആരാധകരില്‍ പലരും പറയാറുള്ളത്. ആ മീശയാണ് അനൂപ് ഇപ്പോള്‍ വടിച്ചുകളഞ്ഞിരിക്കുന്നത്.
എന്നാല്‍ ഈ പുത്തന്‍ ലുക്ക് ഏത് ചിത്രത്തിന് വേണ്ടിയാണ് എന്ന് മാത്രം ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ ഒരു ചേഞ്ചിന് വേണ്ടി അനൂപ് മീശയെടുത്തതായിരിക്കും അത് ഉടനെ മുളച്ച് വരുമല്ലോയെന്ന ആശ്വാസത്തിലാണ് ആരാധികമാരില്‍ ഏറെയും.


Click it and Unblock the Notifications











