ഈ ലാവണ്ടറില്‍ ആരൊക്കെ?

By Aswathi

ഒരു ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ ശക്തമായി തിരിച്ചുവരുന്ന ചിത്രം, ഒരു രാജ്യത്തിന്റെ എതിര്‍പ്പുകളും വിലക്കുകളും അവഗണിച്ച് എല്‍ഹാം മിര്‍സ എന്ന ഇറാനിയന്‍ നടി നായികയാകുന്ന ചിത്രം...ഇവിടെ മാത്രം തീരുന്നില്ല ലാവണ്ടര്‍ എന്ന ചിത്രത്തിന്റെ പാത്ര സൃഷ്ടി. ലാവണ്ടര്‍ എന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച്...

അനൂപ് മേനോന്‍

ഈ ലാവണ്ടറില്‍ ആരൊക്കെ?

ഒരു മലയാളി ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. രാഘവ മൂര്‍ത്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. മലയാളി വേരുകളുള്ള ബ്ലാക്ക് ടു ലിപ്‌സ് എന്ന അധോലോക ഗ്രൂപ്പിനെ പിന്തുടരാനാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്.

നിഷാന്‍

ഈ ലാവണ്ടറില്‍ ആരൊക്കെ?

യൂത്തിന്റെ എല്ലാ പ്രസരിപ്പും ഏറ്റുവാങ്ങിയ നിഷാന്റെ ഒരു പുതിയ മുഖമായിരിക്കും സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിലൂടെ കാണുന്നത്. പ്രണയവും ആത്മാര്‍ത്ഥതയുമൊക്കെ കാത്തുസൂക്ഷിയ്ക്കുമ്പോഴും ഒരു വലിയ മുഖം അയാള്‍ ഒളിപ്പിച്ചിരുന്നു.

ഗോവിന്ദ് പത്മസൂര്യ

ഈ ലാവണ്ടറില്‍ ആരൊക്കെ?

ദേശീയ തലത്തില്‍ തന്നെ അഭിനയത്തിന്റെ ആഴമുള്ള അടയാളമായി മാറിയ ഗോവിന്ദ് പത്മസൂര്യയ്ക്ക് അനിയോജ്യമായ കഥാപാത്രമാണ് ലാവണ്ടിറിലെ കബീര്‍ അബ്ബാസ്.

അജു വര്‍ഗ്ഗീസ്

ഈ ലാവണ്ടറില്‍ ആരൊക്കെ?

തമാശയും നിഷ്‌കളങ്കതയും സൂത്രപ്പണികളുമൊക്കെ കാണിച്ചു കടന്നുപോയ ജഗതിയുടെ നിശ്ചലിനെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിയ്ക്കില്ല. സമീപകാലത്ത് അജു വര്‍ഗ്ഗീസിന്റെ വരവ് അങ്ങനെ ഒരു സ്‌പെയ്‌സിലേക്കാണ്. ലാവണ്ടിറിലൂടെ അതൊരുപക്ഷെ പൂര്‍ണമാകും

തലൈവാസല്‍ വിജയ്

ഈ ലാവണ്ടറില്‍ ആരൊക്കെ?

ബ്ലാക്ക് ടു ലിപ്‌സ് എന്ന അധോലോക ഗ്രൂപ്പിന്റെ തലവന്‍ ജോസഫ് ബാബയായിട്ടാണ് തെന്നിന്ത്യന്‍ താരം തലൈവാസല്‍ വിജയ് യുടെ വരവ്. കണ്ടുതയഞ്ഞ വില്ലന്‍ വേഷങ്ങളല്ല, ശൗര്യത്തിനും അപകര്‍ഷാബോധത്തിനും പുതിയ രസതന്ത്രം തീര്‍ക്കുന്ന അഭിനയ ശൈലിയാണ് ഇവിടെ തലൈവാസല്‍ വിജയ്ക്ക്

കല്‍പന

ഈ ലാവണ്ടറില്‍ ആരൊക്കെ?

ജാനറ്റ് എന്ന കഥാപാത്രം ഒരു സ്ത്രീ ജീവിതത്തെ പ്രതിരോധിയ്ക്കുന്ന കഥാപാത്രമാണ്. നായിക ഇഷയുടെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയുമാണ് ജാനറ്റ്. ജീവിതം ദുരന്തങ്ങളെ അങ്ങനെയൊക്കെ അഭിമുഖീകരിക്കുന്ന ചുരുക്കം ചില സ്ത്രീകളില്‍ ഒരാള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X