ആക്ഷന്‍ പാക്ക്ഡ് ലാവണ്ടര്‍
ഇറാനിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്നൊരു സിനിമ മലയാളത്തില്‍ അണിഞ്ഞൊരുങ്ങുന്നു. അനൂപ്‌മേനോനും റഹ്മാനും നായകരാകുന്ന ലാവണ്ടര്‍. പൂര്‍ണമായുംം തായ്‌ലണ്ടില്‍ ചിത്രീകരിച്ച ബിഗ്ബജറ്റ് ചിത്രത്തില്‍ ഇറാനിയന്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റ് എല്‍ഹാം മിര്‍സയാണു നായിക. ഇഷ എന്ന ചിത്രകാരിയായിട്ടാണ് എല്‍ഹാം മലയാളത്തിലെത്തുന്നത്. അല്‍താസ് ടി. അലിയാണ് സംവിധാനം. തായ്‌ലണ്ടിലെ ലാവണ്ടര്‍ പൂക്കള്‍ വിരിയുന്ന തെരുവിലെ മലയാളികളുടെ പ്രണയവും പ്രതികാരവുമാണ് പ്രമേയം.
ഇടവേളയ്ക്കു ശേഷം റഹ്മാന്‍ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുസഫറിനു ശേഷം റഹ്മാന്റെ കരുത്തുള്ള വേഷമാണ് ഇതിലെ അയാന്‍. മലയാളത്തിലെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് റഹ്മാന്‍. രാഘവ മൂര്‍ത്തി എന്ന ഇന്റര്‍പോള്‍ ഓഫിസറായിട്ടാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്.

മുഴുനീളെ ആക്ഷന്‍ വേഷമാണ് അനൂപിന്. നിഷാന്‍, ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, തലൈവാസല്‍ വിജയ്, കല്‍പ്‌ന, സുധീപ് തോസണ്ണി എന്നിവരാണു മറ്റുതാരങ്ങള്‍. സിദ്ധാര്‍ഥ് എന്ന കഥപാത്രത്തെയാണ് നിഷാന്‍ അവതരിപ്പിക്കുന്നത്. ഫോട്ടോഗഫറായ രാജ് എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്.
സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും. റഫീക്ക് അഹമ്മദിന്റെതാണ് ഗാനരചന. ജിമ്മി മാത്യൂസ്, സനത്ത് ഭഗവതി, ബിജുറാവുത്തര്‍ എന്നിവരാണു നിര്‍മാണം.
ആദ്യമായിട്ടാണ് മലയാള സിനിമ തായ്‌ലണ്ടില്‍ ചിത്രീകരിക്കുന്നത്.വിദേശ ലൊക്കേഷനുകള്‍ ധാരാളം കണ്ട മലയാളിക്ക് തായ് സൗന്ദര്യം പുതിയൊരു അനുഭവമായിരിക്കും. കാത്തിരിക്കാം ലാവണ്ടറിനായി.


Click it and Unblock the Notifications











