»   » അപരിചിതരായ രണ്ട് വ്യക്തികളിലൂടെ അനൂപ് മേനോനും പൃഥ്വി രാജും

അപരിചിതരായ രണ്ട് വ്യക്തികളിലൂടെ അനൂപ് മേനോനും പൃഥ്വി രാജും

Posted By: AkhilaKS
Subscribe to Filmibeat Malayalam


ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനൂപ് മേനോനും പൃഥി രാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1983 എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ബിപിന്‍ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കുന്നത്.

അപരിചിതരായ രണ്ട് വ്യക്തികള്‍ കണ്ടുമുട്ടുന്നതും, പിന്നീടുള്ള അവരുടെ സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മഞ്ജു വാര്യരാണ് നായികയായി എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ആ വാര്‍ത്ത നിഷേധിക്കുകെയും ചെയ്തിരുന്നു.

anoopmenon

ചിത്രത്തില്‍ ആശാ ശരത് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ അച്ഛാദിന്‍ എന്ന ചിത്രമാണ് ജി മാര്‍ത്താണ്ഡന്‍ അവസാനം സംവിധാനം ചെയ്ത സിനിമ.

ചിത്രത്തിലെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന വേഷം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണെന്ന് പറയുന്നു. അതേസമയം അനൂപിന്റെ സിനിമ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രമായിരിക്കും ഇതെന്നും അനൂപ് നേരത്തെ പറഞ്ഞിരുന്നു.

English summary
Prithviraj and Anoop Menon will play the main leads in G Marthandan’s new film after Acha Din. Bipin Chandran who scripted for Anoop starrer 1983 will do the same for this film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam