അനൂപ് മേനോനും സജി സുരേന്ദ്രനും തമ്മിലുള്ള ബന്ധം?
അനൂപ് മേനോനും സജി സുരേന്ദ്രനും ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നായക- സംവിധാന കൂട്ടുകെട്ടായി മാറിയിരിക്കുകയാണ്. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഈ ബന്ധം മുളപൊട്ടിയതെന്ന് ധരിച്ചവര്‍ക്ക് തെറ്റി.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൗഹൃദത്തിന്റെ തുടക്കം മാത്രമാണ് ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ ആവര്‍ത്തിച്ചത്. അതെ, സജിയും അനൂപും വര്‍ഷങ്ങള്‍ക്ക് മുമ്പേ നല്ല സുഹൃത്തുക്കളാണ്. അനൂപ് മേനോന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് തന്നെ സജിയിലൂടെയാണത്രെ.

മേഘം, ഡിസംബര്‍ മിസ്റ്റ് എന്നിങ്ങനെ അക്കാലത്ത് ഒത്തിരി ടെലിവിഷന്‍ പരിപാടികള്‍ ഇവര്‍ ഒന്നിച്ച് നടത്തിയിട്ടുണ്ട്. ഇതിലൂടെയാണ് അനൂപ് മേനോന് ഇന്‍ഡസ്ട്രിയില്‍ ഒരു പേര് ലഭിയ്ക്കാന്‍ തുടങ്ങിയത്.
പിന്നീട് സജി സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞപ്പോഴും അനൂപിനെ മറന്നില്ല. സജി ആദ്യമായി സംവിധാനം ചെയ്ത ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ചെറിയൊരു റോളെങ്കിലും അനൂപ് മേനോന് നല്‍കി. പിന്നീട് ആംഗ്രി ബേബീസിലൂടെയാണ് സജി അനൂപ് എന്ന നടനെ ഉപയോഗിക്കച്ചത്.
ഇപ്പോള്‍ ഈ കൂട്ടുകെട്ടിലെ അടുത്ത സിനിമ അണിയറയില്‍ തയ്യാറെടുക്കുകയാണ്. ഷി ടാക്‌സി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാവ്യ മാധവനാണ് നായിക. ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











