അവസാനമായപ്പോള്‍ സങ്കടം വന്നെന്ന് ദുല്‍ഖര്‍! അനൂപ് സത്യന്‍ അന്തിക്കാടിന്‍റെ സിനിമയ്ക്ക് പാക്കപ്പ്!

സത്യന്‍ അന്തിക്കാടിന് പിന്നാലെയായി മക്കളും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്. അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുള്ളത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ സിനിമയിലൂടെ നിര്‍മ്മാതാവായി തുടക്കം കുറിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.പേരിടാത്ത സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

അവസാനമായെന്നറിഞ്ഞപ്പോള്‍ സങ്കടമുണ്ടെന്നും താന്‍ എക്‌സൈറ്റഡാണെന്നുമൊക്കെ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിട്ടുണ്ട്. താരത്തിന്‍രെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് സ്‌നേഹാശംസ അറിയിച്ച് എത്തിയിട്ടുള്ളത്. എന്നാണ് സിനിമയുടെ റിലീസ് എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലേക്ക് കടക്കുകയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കിയതും അനൂപ് സത്യനാണ്.

താരപുത്രന്‍മാരുടെ സംഗമം

താരപുത്രന്‍മാരുടെ സംഗമം

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകളുമായി മലയാള മനസ്സില്‍ ചേക്കേറിയ അദ്ദേഹം ഗാനരചയിതാവായും എത്തിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാടൊരുക്കിയ മിക്ക സിനിമകളും ശ്രദ്ധേയമായിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. അടുത്ത തലമുറയുടെ സംഗമത്തിന് വഴിയൊരുക്കുന്ന സിനിമയെന്ന നിലയില്‍ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്. അനൂപ് സത്യന്‍ അന്തിക്കാടും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ശോഭന-സുരേഷ് ഗോപി കോംപോ

ശോഭന-സുരേഷ് ഗോപി കോംപോ

മലയാളത്തിലെ എക്കാലത്തേയും മികച്ച താരജോഡികളിലൊന്നാണ് സുരേഷ് ഗോപിയും ശോഭനയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട താരജോഡികള്‍ ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്. ഗംഗയും നകുലനും വീണ്ടും ഒത്തുചേരുന്നതിനും നിമിത്തമായിരിക്കുകയാണ് അനൂപ് സത്യന്‍ അന്തിക്കാടിന്‍രെ സിനിമ. പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള രംഗത്തിനിടയിലെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

കല്യാണി പ്രിയദര്‍ശന്റെ വരവ്

കല്യാണി പ്രിയദര്‍ശന്റെ വരവ്

പ്രിയദര്‍ശന്റെ മകളായ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തിലും സജീവമാവുകയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിലൂടെയാണ് താരപുത്രി മലയാളത്തില്‍ അരങ്ങേറിയത്. പ്രണവ് മോഹന്‍ലാലിനൊപ്പമായിരുന്നു ഈ ചിത്രത്തില്‍ കല്യാണി അഭിനയിച്ചത്. ഇതിന് പിന്നാലെയായാണ് അനൂപ് സത്യന്റെ സിനിമയിലേക്ക് കല്യാണി എത്തിയത്. ദുല്‍ഖര്‍ സല്‍മാനും ശോഭനയ്ക്കും ഉര്‍വശിക്കുമൊപ്പവുമുള്ള കല്യാണിയുടെ ചിത്രങ്ങളും വൈറലായിരുന്നു. തന്റെ ഭാഗം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചും കല്യാണി എത്തിയിരുന്നു.

 നിര്‍മ്മാതാവായി ദുല്‍ഖര്‍ സല്‍മാന്‍

നിര്‍മ്മാതാവായി ദുല്‍ഖര്‍ സല്‍മാന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് പുതിയ ചുവടുവെപ്പിനെക്കുറിച്ച് വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. സ്വന്തമായി നിര്‍മ്മാമക്കമ്പനി തുടങ്ങിയ അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നായകനായും നിര്‍മ്മാതാവായും ദുല്‍ഖര്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X