ഉര്‍വ്വശി ചേച്ചിയുടെ അടുത്ത് കട്ട് പറയുക ബുദ്ധിമുട്ടാണ്! നടിയുടെ പ്രകടനത്തെക്കുറിച്ച് അനൂപ് സത്യന്‍

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ഉര്‍വ്വശി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഹിറ്റ് സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങിയിരുന്നു ഉര്‍വ്വശി. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടി തിരിച്ചെത്തിയത്.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഉര്‍വ്വശിക്കൊപ്പം സുരേഷ് ഗോപി, ശോഭന തുടങ്ങിയവരും സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഡെന്റിസ്റ്റായ ഡോ ഷേര്‍ളി എന്ന കഥാപാത്രത്തെയായിരുന്നു ഉര്‍വ്വശി അവതരിപ്പിച്ചിരുന്നത്.

ചിത്രത്തില്‍ കല്യാണി

ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനൊപ്പമായിരുന്നു ഉര്‍വ്വശിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നത്. ഉര്‍വ്വശിയുടെതായി സംവിധായകന്‍ അനൂപ് സത്യന്‍ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയുടെ ചിത്രീകരണ വേളയില്‍ എടുത്ത ഉര്‍വ്വശിയുടെ അഭിനയ പ്രകടനത്തിന്റെ വീഡിയോ ആണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

സിനിമയിലെ

സിനിമയിലെ ഒരു കോമഡി രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒറ്റ ടേക്കില്‍ തന്നെ തന്റെ ഡയലോഗും ഭാവ പ്രകടനങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഉര്‍വ്വശിയെ അനൂപ് സത്യന്‍ പങ്കുവെച്ച മേക്കിങ് വീഡിയോയില്‍ കാണാം. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ഉര്‍വ്വശിക്ക് നേരത്തെ ലഭിച്ചിരുന്നു.

ചിത്രത്തില്‍ വളരെ കുറച്ച്

ചിത്രത്തില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുളളുവെങ്കിലും തന്റെ അനായാസ അഭിനയ ശൈലികൊണ്ട് താരം മികവുറ്റതാക്കിയിരുന്നു. ഉര്‍വ്വശിക്ക് പുറമെ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും സിനിമയില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അനൂപ് സത്യന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരുന്നു ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തിലായിരുന്നു സിനിമ ഒരുങ്ങിയത്. ദുല്‍ഖറിന്റെയും ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു വരനെ ആവശ്യമുണ്ട്. തിയ്യേറ്ററുകള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും സിനിമ റിലീസ് ചെയ്തിരുന്നു. ഇന്റര്‍നെറ്റില്‍ എത്തിയ ശേഷവും സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ സിനിമയാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറെന്ന നിലയിലാണ് മികച്ച സ്വീകാര്യത നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫാറര്‍ ഫിലിസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

വീഡിയോ

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X