'പണ്ടത്തെ ശോഭന ആയിരുന്നു ശോഭന'! ചിരിപ്പിച്ച് സംവിധായകന്റെ കമന്റ്

By Midhun Raj

അടുത്തിടെ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് നടി ശോഭന. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയ്ക്ക് ശേഷമാണ് ശോഭന വീണ്ടും മലയാളത്തിലേക്ക് എത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിലുടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ശോഭനയും കാഴ്ചവെച്ചത്.

ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനായിരുന്നു ശോഭനയുടെ മകളുടെ വേഷത്തില്‍ അഭിനയിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നീനയെന്ന എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്.

ഒരു ഫ്രഞ്ച് സ്പോക്കണ്‍ സ്‌കൂളില്‍

ഒരു ഫ്രഞ്ച് സ്പോക്കണ്‍ സ്‌കൂളില്‍ അധ്യാപികയായ നീന കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന നികിതയുടെ അമ്മ കൂടിയാണ്. നല്ലൊരു നര്‍ത്തകിയായ ശോഭന പുതിയ സിനിമയിലും നൃത്തവുമായി എത്തിയിരുന്നു. വരനെ ആവശ്യമുണ്ട് ചിത്രത്തിന്റെതായി സംവിധായകന്‍ അനൂപ് സത്യന്‍ പുറത്തുവിട്ട ബിഹൈന്‍ ദ സീന്‍സ് വീഡിയോ വെെറലായിരുന്നു.

ശോഭന ഉള്‍പ്പെടുന്ന ഒരു രംഗം

ശോഭന ഉള്‍പ്പെടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുളള സംഭവങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്‍ വീഡിയോ പങ്കുവെച്ചത്. ശോഭനയുടെ കഥാപാത്രത്തിന് തന്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് ചിത്രത്തില്‍ കാണാനാവുക.

അപ്രതീക്ഷിതമായി

അപ്രതീക്ഷിതമായി പഴയ ഫോട്ടോ കയ്യില്‍ കിട്ടുമ്പോള്‍ കണ്ണാടിയിലേക്ക് നോക്കാനാണ് സംവിധായകന്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം പണ്ടത്തെ ശോഭന ആയിരുന്നു ശോഭന എന്ന് സംവിധായകന്റെ തമാശ രൂപേണയുളള കമന്റും വീഡിയോയില്‍ കേള്‍ക്കാം. ഈ കമന്റ് കേട്ട് വീഡിയോയില്‍ ശോഭന ചിരിക്കുന്നതും കാണാം.

അതേസമയം ദുല്‍ഖര്‍

അതേസമയം ദുല്‍ഖര്‍ സല്‍മാനായിരുന്നു അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചത്. ദുല്‍ഖര്‍ തന്റെ കരിയറില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ സിനിമ 25 കോടി ക്ലബില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.

ഒപ്പം ചിത്രത്തിലുടെ

ഒപ്പം ചിത്രത്തിലുടെ സുരേഷ് ഗോപിയും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന റിട്ടയേര്‍ഡ് പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിച്ച സിനിമ കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. ഇവരുടെ സാന്നിദ്ധ്യവും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. സിനിമയിലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.

വീഡിയോ

Read more about: shobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X