ആ സീന്‍ എടുത്തപ്പോള്‍ സെറ്റിലെ പത്തു പേരെങ്കിലും കരഞ്ഞിട്ടുണ്ടാകും! തുറന്നുപറഞ്ഞ് അനൂപ് സത്യന്‍
സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറെന്ന നിലയിലാണ് മികച്ച സ്വീകാര്യത നേടിയത്. ദുല്‍ഖറിനും സുരേഷ് ഗോപിക്കുമൊപ്പം ശോഭനയും കല്യാണി പ്രിയദര്‍ശനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ ഒരു സീനെടുത്തപ്പോള്‍ സെറ്റില്‍ പത്തു പേരെങ്കിലും കരഞ്ഞിട്ടുണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ ഒട്ടേറെ മികച്ച രംഗങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ പേരും എടുത്ത പറഞ്ഞ രംഗത്തെക്കുറിച്ചാണ് അനൂപ് സത്യന്‍ സംസാരിച്ചത്. ഉര്‍വ്വശി ചേച്ചിയും കല്യാണിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വേര്‍പിരിയുന്ന സീനാണ് പലരും എടുത്തു പറയുന്നതെന്നും ആ സീന്‍ എടുത്തപ്പോള്‍ സെറ്റില്‍ പത്തുപേരെങ്കിലും കരഞ്ഞിട്ടുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞു.
വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. ഒരു ഹോട്ടലില്‍ വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാളത്തിലേക്കുളള സൂരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫാറര്‍ ഫിലിസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.


Click it and Unblock the Notifications