twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭന ചിരിച്ചു! നീനയേയും മേജര്‍ ഉണ്ണിക്കൃഷ്ണനേയും പരിചയപ്പെടുത്തി അനൂപ് സത്യന്‍! കുറിപ്പ് വൈറല്‍!

    |

    ഒരുകാലത്ത് മലയാള സിനിമയെ സജീവമാക്കിയ താരങ്ങളാണ് ശോഭനയും സുരേഷ് ഗോപി. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന സന്തോഷം പങ്കുവെച്ച് കഴിഞ്ഞ ദിവസം സംവിധായകനെത്തിയിരുന്നു. ഗംഗയേയും നകുലനേയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് കണ്ടതില്‍ ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുള്ളവരും ത്രില്ലിലാണ്.

    ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരും സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട സിനിമകളിലെ സുവര്‍ണ്ണതാരങ്ങള്‍ എന്ന കുറിപ്പോടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പങ്കുവെച്ചത്. മേജര്‍ ഉണ്ണിക്കൃഷ്ണനേയും നീനയേയും പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞായിരുന്നു അനൂപ് സത്യന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 6 വര്‍ഷത്തിന് ശേഷം വീണ്ടും ശോഭന ക്യാമറയ്ക്ക് മുന്നിലെത്തിയെന്നും യമുനൈ ആട്രിലെ എന്ന ഗാനം കേള്‍പ്പിച്ചാണ് എല്ലാവരും അവരെ സ്വാഗതം ചെയ്തതെന്നും അനൂപ് സത്യന്‍ വ്യക്തമാക്കിയിരുന്നു.

    Shobana

    ഈ പാട്ട് കേട്ടതും അവര്‍ ചിരിക്കുകയായിരുന്നു, ആ ഭാവം ക്യാമറ ഒപ്പിയെടുക്കുകയായിരുന്നു. സിനിമയ്ക്കായി ക്യാമറ റോള്‍ ചെയ്തപ്പോള്‍ ആദ്യ ടേക്കില്‍ത്തന്നെ ഓക്കേയായിരുന്നു. താനിപ്പോള്‍ ഒരുപാട് ചിരിക്കുന്നുണ്ടെന്നും ഉറക്കത്തില്‍പ്പോലും. അഭിനയത്തിലെ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും അനൂപ് കുറിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

    English summary
    Anoop Sathyan Facebook Post About Suresh Gopi And Shobana.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X