ശോഭനയില്‍ നാഗവല്ലിയും ഗംഗയും മാറി മറയുന്ന കാഴ്ച, അനുഭവം പങ്കുവെച്ച് അനൂപ് സത്യന്‍, വീഡിയോ

By Midhun Raj

സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ടില്‍ വന്ന വരനെ ആവശ്യമുണ്ട് കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെയും ശോഭനയുടെയും മലയാളത്തിലേക്കുളള തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു ഇത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളില്‍ വിജയം നേടിയത്. സുരേഷ് ഗോപിയും ശോഭനയും പതിവ് പോലെ ഇത്തവണയും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

shobhana-sureshgopi

ചിത്രത്തിലെ എറ്റവും രസകരമായ രംഗങ്ങളിലൊന്നാണ് ഗംഗേ സീന്‍. മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയുടെ ഗംഗേ വിളിയില്‍ വീണ്ടും ഞെട്ടുന്ന ശോഭനയെ ഈ സിനിമയിലൂടെ സംവിധായകന്‍ കാണിച്ചു. അതേസമയം ഈ സീനില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ കൗതുകരമായ ഒരു കാര്യം പറയുകയാണ് അനൂപ് സത്യന്‍. സുരേഷ് ഗോപി ശോഭന കോമ്പിനേഷനില്‍ ഒരു കൗതുകത്തിന് ഉള്‍പ്പെടുത്തിയതാണ് ഗംഗേ സീന്‍ എന്ന് അനൂപ് പറയുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി മഹേശ്വരി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Recommended Video

മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

'അതില് നമ്മുടെ മണിച്ചിത്രത്താഴിലെ ആക്ഷന്‍ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്. ഒറിജിനല്‍ വേര്‍ഷന്‍ നോക്കിയാല്‍ അറിയാം ശോഭന മാമിന്‌റെ നാഗവല്ലി കട്ടില്‍ ഉയര്‍ത്തിപ്പിടിച്ച് താഴെ ഇടുന്ന നിമിഷത്തില്‍ കൈവിരലുകള്‍ ചലനമില്ലാതെ നില്‍ക്കുന്നുണ്ട്. ഇവിടെ മാമിന്‌റെ നീന എന്ന കഥാപാത്രത്തിന്‌റെ കൈയ്യില് മൊബൈല്‍ കൊടുത്തിരിക്കുകയാണ്. മേജര്‍ ഗംഗേ എന്ന് വിളിക്കുമ്പോള്‍ പെട്ടെന്ന് നീനയുടെ കയ്യില്‍ നിന്നും മൊബൈല്‍ താഴെ വീഴുന്നു. ആ സമയത്ത് ശോഭന മാമിനെ നോക്കിയാല്‍ നീനയെയും നാഗവല്ലിയെയും ഗംഗയെയുമെല്ലാം മാറിമാറി കാണാന്‍ കഴിയും. പിന്നെ നകുലനെയും, അനൂപ് സത്യന്‍ വീഡിയോയില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X