പിണക്കം മാറി സുരേഷ് ഗോപിയും ശോഭനയും! വരനെ ആവശ്യമുണ്ട് സിനിമയിലെ പോസ്റ്റര്‍ പുറത്ത്
പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും നായിക നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഈ സിനിമ എത്തുന്നത്. ഒപ്പം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാനും താരപുത്രി കല്യാണി പ്രിയദര്‍ശനുമാണി സിനിമയിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ആദ്യ ഗാനം പുറത്ത് വന്നിരുന്നു. നവരാത്രിയ്ക്ക് ബൊമ്മക്കാലു ഒരുക്കിയിരിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ വീടായിരുന്നു പാട്ടിന് പശ്ചാതലം. ഗാനരംഗത്ത് സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു.

എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കാര്യം പാട്ട് പാടി കൊണ്ടിരുന്ന ശോഭന സുരേഷ് ഗോപി വരുന്നത് കണ്ടഭാവം പോലും നടിക്കാതെ പോവുന്നതാണ്. ശോഭന പിണക്കം അഭിനയിച്ച് പോവുന്നതെന്തിനാണെന്ന് എല്ലാവരും ചോദിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നുള്ള താരങ്ങളുടെ പുതിയ ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. രണ്ട് പേരും കുട ചൂടി നടന്ന് പോവുന്നതാണ് പോസ്റ്ററിലുള്ളത്.
എല്ലാ കാലത്തും മലയാളികളെ ആകര്‍ഷിച്ചിട്ടുള്ള നിത്യഹരിത ദമ്പതികളെ വീണ്ടും തിരികെ കൊണ്ട് വന്നിരിക്കുകയാണ്. സുരേഷ് ഗോപി സാറും ശോഭന മേഡവും വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഒരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. എന്ന് പറഞ്ഞ് ദുല്‍ഖറായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ഇരുവരുടെയും ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചത്.


Click it and Unblock the Notifications