സുരേഷ് ഗോപിയും ദുല്‍ഖറും ശോഭനയും ഒന്നിച്ചെത്തി! 'വരനെ ആവശ്യമുണ്ട്' ടീസറിന് മുന്‍പ് പാട്ട് വന്നു
സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വമ്പന്‍താരനിര അണിനിരക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ആദ്യ പാട്ട് പുറത്ത് വന്നിരിക്കുകയാണ്.
കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവരാത്രിയ്ക്ക് ബൊമ്മക്കാലു ഒരുക്കിയിരിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ വീടാണ് പാട്ടിന് പശ്ചാതലം. ഗാനരംഗത്ത് സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത എന്നിവരെല്ലാം പാട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോമഡിയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകതയോടെ എത്തുന്ന സിനിമയില്‍ സംഗീതത്തിനും പ്രധാന്യം കൊടുക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മാണത്തിലെത്തുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫ ഖദീജ, ദിവ്യ മേനോന്‍, മീര കൃഷ്ണന്‍, എന്നിവര്‍ക്കും സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications