For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമയെ ശല്യം ചെയ്യുന്ന ആ യുവാവ്! അഭിനേതാവായും തിളങ്ങിയ സംവിധായകന്‍! വൈറല്‍ വീഡിയോ

  |

  വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം തിളങ്ങിയ സംവിധായകനാണ് അനൂപ് സത്യന്‍. സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. അസോസിയേറ്റ് ഡയറക്ടറായി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു അനൂപ് സത്യന്‍ സ്വതന്ത്ര സംവിധായകനായി മാറിയത്.

  സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള അനുപ് സത്യന്‍ തന്റെ സിനിമ അനുഭവങ്ങളും പങ്കുവെക്കാറുണ്ട്. ഇത്തവണ ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴുസുന്ദര രാത്രികള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങളും വീഡിയോകളുമാണ് അനൂപ് സത്യന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് പുറമെ അഭിനേതാവായും അനൂപ് സത്യന്‍ തിളങ്ങിയിരുന്നു.

  അപ്രതീക്ഷിതമായി അഭിനേതാവാകേണ്ടി വന്ന അനുഭവം സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. "ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് പേടി തുടങ്ങി. അങ്ങനെ ആ സീന്‍ എന്നോട് ചെയ്യാന്‍ ലാല്‍ജോസ് സര്‍ ആവശ്യപ്പെട്ടു. ഞാന്‍ നോ പറയുന്നതിന് മുന്‍പേ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കോസ്റ്റ്യൂം അവര്‍ എനിക്ക് തന്നു കഴിഞ്ഞിരിക്കുന്നു.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

  പക്ഷേ ആ ഷോട്ട് സിംഗിള്‍ ടേക്കില്‍ ഓക്കെയായി. അന്ന് ഒരു ക്ലാപ് ബോയ്ക്ക് വേണ്ടി അവര്‍ കൈയ്യടിച്ചു. അനൂപ് സത്യന്‍ പറയുന്നു. സിനിമയില്‍ മുരളി ഗോപിയെ കാത്ത് റിമ ഒരു ചടങ്ങില്‍ തനിച്ചിരിക്കുന്ന രംഗമുണ്ട്. ഇതിനിടെ തന്റെ അരികിലേക്ക് നടിയെ ക്ഷണിക്കാന്‍ മദ്യപിച്ചെത്തുന്ന യുവാവായിട്ടാണ് അനൂപ് സത്യന്‍ ഏഴു സുന്ദരരാത്രികളിലെ ആ സീനില്‍ എത്തിയത്.

  2013 അവസാനമാണ് ലാല്‍ ജോസ് സര്‍ ചിത്രമായ ഏഴ് സുന്ദരരാത്രികളില്‍ എഡി(ക്ലാപ് ബോയ്) ആയി എത്തുന്നതെന്ന് അനൂപ് സത്യന്‍ പറയുന്നു. അച്ഛന്‍ സിനിമാ സംവിധായകന്‍ ആണെങ്കില്‍ കൂടി എന്റെ ജീവിതത്തില്‍ ഞാന്‍ അഭിമൂഖീകരിക്കുന്ന മൂന്നാമത്തെ സിനിമ ഷൂട്ടിംഗ് കൂടിയായിരുന്നു ഇത്. പിന്‍ഗാമി ക്ലൈമാക്‌സ് ഷൂട്ട് ഞാന് കണ്ടിട്ടുണ്ട്.

  പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല! മോഹന്‍ലാലിനെക്കുറിച്ച് ഉഷ പറഞ്ഞത്

  പക്ഷേ അവിടെ മോഹന്‍ലാല്‍ എന്നൊരാള്‍ ഉണ്ടായതുകൊണ്ട് ഫിലിം മേക്കിങ്ങിലേയ്‌ക്കൊന്നും എന്റെ നോട്ടം എത്തുമായിരുന്നില്ല. സിനിമയില്‍ ക്ലാപ്പ് അടിക്കാനുളള ഒരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു. ഒരു സംവിധായകന്റെ മകന്‍ ആയിരുന്നിട്ട് കൂടി ഇവനിത് നന്നായി ചെയ്യാത്തതെന്ന് പലരും പറയുന്നുണ്ടായിരുന്നു.

  "കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു! അപ്പോള്‍ പിന്നെ രമേഷേട്ടന്റെ കാര്യം പറയണ്ടല്ലോ"

  ആദ്യ മൂന്ന് ദിവസം ലാല്‍ ജോസ് സാറും ക്ഷമിച്ചു. എന്നാല്‍, പിന്നെ തെറ്റുവരുത്തിയാല്‍ എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. അതെന്നെ ഒരുപാട് സഹായിച്ചുു. അങ്ങനെ ക്ലാപ്പ് ബോര്‍ഡിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അതെന്നെ ക്യാമറാ ലെന്‍സുകളുടെ റേഞ്ചിനെപറ്റിയും ഷോട്ട് ഡിവിഷനെപറ്റിയും താരങ്ങളോട് ഇടപെടുന്നതിനെക്കുറിച്ചും പറയാതെ പറഞ്ഞുതന്നുകൊണ്ടിരുന്നു. ഈ ടീമില്‍ എന്നെ ചേര്‍ത്തതിന് ലാല്‍ജോസ് സാറിന് നന്ദി, അനൂപ് സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  ചാക്കോച്ചന്റെ ഇഷ്ട നായിക ആരാണെന്ന് ഉണ്ണി മുകുന്ദന്‍! വൈറലായി നടന്റെ മറുപടി

  വീഡിയോ

  Read more about: anoop sathyan
  English summary
  anoop sathyan shared location memmories during ezhu sundara rathrikal shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X