For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറുമായി വഴക്കിട്ടതിനെ കുറിച്ച് അനൂപ് സത്യന്‍! നിങ്ങളോടെന്നും കടപ്പെട്ടിരിക്കുമെന്ന് സംവിധായകന്‍

  |

  വരനെ ആവശ്യമുണ്ട് എന്ന വിജയചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനും. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ദുല്‍ഖറിനൊപ്പം സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സിനിമ. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്.

  മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വരനെ ആവശ്യമുണ്ട് നേട്ടമുണ്ടാക്കിയിരുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് അനൂപ് സത്യന് മലയാളത്തില്‍ ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിന് അനൂപ് സത്യന്റെതായി വന്ന പുതിയ കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. ദുല്‍ഖറുമായുളള ആത്മബന്ധം പറഞ്ഞുകൊണ്ടുളള എഴുത്തുമായിട്ടാണ് അനൂപ് സത്യന്‍ എത്തിയിരിക്കുന്നത്.

  പുതിയ പോസ്റ്റിനൊപ്പം വരനെ ആവശ്യമുണ്ട് സമയത്തെ ചിത്രീകരണ വീഡിയോകളും അനൂപ് സത്യന്‍ പങ്കുവെച്ചിരുന്നു. "എന്റെ ജീവിതത്തിലെ എറ്റവും വലിയ വഴക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2007ലായിരുന്നു അത്. നഴ്‌സറി മുതല്‍ എംഎസ്സി വരെ ഒരെ ക്ലാസില്‍ പഠിച്ച്, വര്‍ഷങ്ങളായി ഒരുമിച്ച് നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു.

  ഇനി ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് പരസ്പരം സഹിക്കാന്‍ പറ്റില്ലെന്ന് തോന്നിയ ദിവസം ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിപിടി കൂടാന്‍ തുടങ്ങി. കയ്യില്‍ കിട്ടിയ കസേര വെച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി. ഞങ്ങള്‍ തമ്മിലുളള ഈ വഴക്ക് കാണാന്‍ നല്ല രസമായതുകൊണ്ടാണോ എന്നറിയില്ല. ഞങ്ങളുടെ ഹൗസ് ഓണര്‍ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവര്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തി. ഞാന്‍ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെപറ്റി, ഇവരാണ് അവര്‍.

  Prithviraj's Special Burger Cake To Dulquer Salman

  അതോടെ പരസ്പരം ദേഹത്ത് കൈവെച്ചുളള വഴക്ക് ഞാന്‍ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണല്‍ വാക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച് അത്തരം വഴക്കുകളും ഞാന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു. ഈ വര്‍ഷം അത്തരത്തില്‍ ഇമോഷണല്‍ വഴക്ക് നടന്നത് ദുല്‍ഖറിന്റെ അടുത്താണ്.

  ആദ്യമായി ഞാന്‍ സംവിധായകനായും ദുല്‍ഖര്‍ നിര്‍മ്മാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത് ഞങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയേ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാലും ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആയതിനാല്‍ സിനിമയിലെ എറ്റവും നല്ല വ്യക്തികളില്‍ ഒരാളായി ഞാന്‍ ആള്‍ക്ക് വോട്ട് ചെയ്യും.

  സത്യം പറഞ്ഞാല്‍ ദുല്‍ഖര്‍ ശരിക്കും അങ്ങനെ തന്നെയാണ്. ഞാനെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. എന്റെ ആദ്യ ചിത്രം നിര്‍മ്മിച്ചതിന്, ചിത്രീകരണത്തിന്റെ ഓരോ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് എനിക്കൊപ്പം നിന്നതിന്. നടനേക്കാളും നിര്‍മ്മാതാവിനേക്കാളും ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് നിങ്ങളോടെന്നും ആരാധനയാണ്. ദുല്‍ഖറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അനൂപ് സത്യന്‍ കുറിച്ചു.

  Read more about: dulquer salmaan
  English summary
  anoop sathyan shares the working experiance with dulquer salmaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X