»   » നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു, ജീവിതം ഇനി മക്കള്‍ക്ക് വേണ്ടിയെന്ന് നടി

നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു, ജീവിതം ഇനി മക്കള്‍ക്ക് വേണ്ടിയെന്ന് നടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വിവാഹ മോചനങ്ങള്‍ തുടര്‍ക്കഥയാകുന്നു. മനോരമ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പ്രകാരം നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു.

ദിവ്യ ഉണ്ണിയ്ക്ക് ഒരു മാറ്റവുമില്ല, ഒന്നുകൂടെ മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്... വീണ്ടും വരുന്നു.. ദാ

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി വേര്‍പിരിയലിനെ കുറിച്ചു പറഞ്ഞു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവ്യ ഉണ്ണിയുടെ മനസ്സ് തുറന്നുള്ള അഭിമുഖം പ്രസിദ്ധീകരിച്ച വനിത മാഗസിന്‍ ഈ ആഴ്ച പുറത്തിറങ്ങും. ദിവ്യ ഉണ്ണിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍, ഇതാ

വേദനിപ്പിക്കുന്ന വേര്‍പിരിയല്‍

കൂട്ടുകാരോട് വേര്‍പിരിയുമ്പോള്‍ പോലും എനിക്ക് കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടി വന്നത് - ദിവ്യ പറയുന്നു

തളരാന്‍ പാടില്ല, എനിക്ക് തിരിച്ചുവരണം

ജീവിതാവസാനം വരെ ഒപ്പമുണ്ടാവേണ്ട ആളുമായി വേര്‍പിരിഞ്ഞു. ആരും തളര്‍ന്ന് പോകും. പക്ഷെ എനിക്ക് തിരിച്ചുവരണം

ജീവിതത്തില്‍ ദുഃഖവും വേണം

ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം ഉണ്ടാവണമെന്നല്ലേ നമ്മുടെ പ്രാര്‍ത്ഥന. ദുഃഖം കൂടെ വരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളൂ. ആര്‍ക്കാണ് നല്ല നേരവും ചീത്ത നേരവും ഇല്ലാത്തത് എന്ന് ദിവ്യ ഉണ്ണി ചോദിക്കുന്നു

ഇനി ജീവിതം മക്കള്‍ക്ക് വേണ്ടി

ഇനി ജീവിതം മക്കള്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെയാണ് ദിവ്യ ഉണ്ണിയുടെ അഭിമുഖം വനിതയില്‍ പ്രസിദ്ധീകരിയ്ക്കുന്നത്. വിശദവിവരങ്ങള്‍ക്ക് കാത്തിരിക്കാം

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Another Divorce news from Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam