ഹൗ ഓള്‍ഡ് ആര്‍ യു ടീം വീണ്ടുമൊന്നിയ്ക്കുന്നു
മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം വന്‍ ഹിറ്റായിമാറിക്കഴിഞ്ഞു. സാമൂഹിക, രാഷ്ട്രീയ തലങ്ങളില്‍ വരെ സജീവചര്‍ച്ചയായി മാറിയ ഹൗ ഓള്‍ഡ് ആര്‍ യു സംസ്ഥാന സര്‍ക്കാറിന് പോലും പുതിയ പദ്ധതികള്‍ തുടങ്ങാന്‍ മാതൃക നല്‍കിക്കഴിഞ്ഞു. നായികയായ മഞ്ജു വാര്യര്‍ പതിവുപോലെ തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ പ്രേക്ഷക, നിരൂപക പ്രശംസ നേടി. മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിച്ച കുഞ്ചാക്കോ ബോബനും വ്യത്യസ്തമായ കഥാപാത്രത്തെ മികവുറ്റതാക്കി.

അല്‍പം നെഗറ്റീവ് ടച്ചുള്ളതായിരുന്നു ചിത്രത്തില്‍ ചാക്കോച്ചന്‍ ചെയ്ത കഥാപാത്രം, ഒട്ടും മടിക്കാതെയാണ് അത്തരത്തിലൊരു വേഷം അദ്ദേഹം സ്വീകരിച്ചത്. ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജു വാര്യര്‍ ഒഴികെയുള്ള ഹൗ ഓള്‍ഡ് ആര്‍ യു ടീം വീണ്ടുമൊരു ചിത്രത്തിനായി ഒന്നിയ്ക്കുകയാണെന്നാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് ചാക്കോച്ചന്‍ തന്നെയാണത്രേ. സഞ്ജയ് ബോബി ടീം ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
2014 അവസാനത്തോടെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ഇതിനിടെ റോഷന്‍ ആന്‍ഡ്രൂസ് നേരത്തേ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച മറ്റൊരു ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നും സൂചനയുണ്ട്.
kunchacko boban roshan andrews how old are you sanjay boby script കുഞ്ചാക്കോ ബോബന് ഹൗ ഓള്‍ഡ് ആര്‍ യു റോഷന്‍ ആന്‍ഡ്രൂസ് ബോബി തിരക്കഥ


Click it and Unblock the Notifications