പേളി മാനി കേരളം വിടുന്നു
പേളി മാനി തെലുങ്ക് സിനിമയിലേക്ക് ചേക്കേറുന്നു. ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് എന്റര്‍ടെയിനിലൂടെയാണ് പേളി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. നാഗ ശൗര്യയാണ് ഇതു വരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായകന്‍.
ചിത്രത്തിലെ രണ്ടാമത്തെ നായികയാണ് പേളി. ചിത്രത്തിന്റെ സെറ്റിലെത്തയ പേളി ചില രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇനിയും കുറച്ച് ഗാന രംഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

2011ല്‍ നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത അല മൊദാലൈ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവായ ദാമോദര്‍ പ്രസാദാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.
അല മൊദാലൈ എന്ന ചിത്രത്തില്‍ മലയാളി താരം നിത്യ മേനനായിരുന്നു നായിക. സിദ്ധാര്‍ത്ഥിനേയും സാമന്തയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'ജബര്‍ദസ്ത്' എന്നൊരു ചിത്രവും നന്ദിനി സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications