ഒരിക്കല്‍ക്കൂടി അവരെല്ലാം ഒരുമിച്ചു! ചിരഞ്ജീവിയുടെ വീട്ടിലെ ആഘോഷ ചിത്രങ്ങള്‍ പുറത്ത്!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ മുഴുവനും അടക്കിഭരിച്ചിരുന്ന താരങ്ങളെല്ലാം വീണ്ടും ഒത്തുകൂടിയിരിക്കുകയാണ്. എയിറ്റീസ് ആക്ടേഴ്‌സ് റീയൂണിയന്റെ 10ാമത്തെ ആനിവേഴ്‌സറിയാണ് ഇത്തവണ ആഘോഷിച്ചത്. എണ്‍പതുകളില്‍ സിനിമയില്‍ സജീവമായിരുന്നവരില്‍ പലരും ഇന്ന് അത്ര ആക്ടീവല്ല. ചിലരാവട്ടെ മറ്റ് മേഖലകളിലേക്ക് കൂടുമാറിയിരിക്കുകയാണ്. ഇടവേള അവസാനിപ്പിച്ച് വീണ്ടും തിരിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണത്തെ ആഘോഷം. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ എല്ലാവരും ആഘോഷിച്ചിരുന്നു. ഫേസ്ബുക്കിലൂടെ താരങ്ങളെല്ലാം ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

ഹൈദരാബാദിലേക്ക് പോവുന്നതിനിടയിലെ ചിത്രമായിരുന്നു റഹ്മാന്‍ പങ്കുവെച്ചത്. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാല്‍ എത്തിയത്. കറുപ്പായിരുന്നു ഇത്തവണത്തെ തീം കളര്‍. ഗോള്‍ഡനും കറുപ്പും ചേര്‍ന്നുള്ള വസ്ത്രങ്ങളായിരുന്നു നായികമാര്‍ അണിഞ്ഞത്. കുടുംബസമേതമായാണ് രാധികയും ശരത് കുമാറും എത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു താരങ്ങളെല്ലാം ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. അംബിക, ലിസി, സുഹാസസിനി, സുമലത, മേനക, പാര്‍വതി ജയറാം, ശോഭന, ഖുശ്ബു, പ്രഭു, മോഹന്‍ലാല്‍, ശരത്കുമാര്‍, തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Mohanlal

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അന്നത്തെ സൗഹൃദം ഇന്നും നിലനിര്‍ത്തുകയാണ് ഇവര്‍. വര്‍ഷത്തില്‍ നടക്കുന്ന റീയൂണിയനായി എത്താന്‍ എല്ലാവരും ശ്രമിക്കാറുമുണ്ട്. പ്രിയതാരങ്ങളെ ഒരു ഫ്രയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. അഭിനയരംഗത്ത് സജീവമല്ലാത്തവര്‍ പോലും റീയൂണിയനായി എത്തിയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അന്യഭാഷയില്‍ നിന്നുമെത്തിയവരെപ്പോലും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ സ്ഥിരം ശീലം മനസ്സിലാക്കിയവരാണ് ഇവര്‍. ഇവരില്‍ പലരുടേയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X