»   » മമ്മൂട്ടിയും ലാലും വീണ്ടും നേര്‍ക്കു നേര്‍

മമ്മൂട്ടിയും ലാലും വീണ്ടും നേര്‍ക്കു നേര്‍

Posted By:
Subscribe to Filmibeat Malayalam
Mammootty and Mohanlal
ക്രിസ്‌മസിന്‌ റീലിസ്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്ന ലാലിന്റെ റെഡ്‌ ചില്ലീസിന്റെ പ്രദര്‍ശന തീയതി മാറ്റിയതോടെ പുതിയൊരു താരപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

റാഫി മെക്കാര്‍ട്ടിന്‍-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ലവ്‌ ഇന്‍ സിംഗപ്പൂരാണ്‌ റെഡ്‌ ചില്ലീസിന്‌ വെല്ലുവിളിയുയര്‍ത്തി തിയറ്ററുകളിലുണ്ടാവുക. ജനുവരി 23ന്‌ റിലീസ്‌ തീരുമാനിച്ചിട്ടുള്ള ലവ്‌ ഇന്‍ സിംഗപ്പൂരിന്റെ അതേ സമയത്ത്‌ തന്നെ റെഡ്‌ ചില്ലീസും പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ നിര്‍മാതാക്കളുടെ തീരുമാനം.ആക്ഷന്‍ ചിത്രങ്ങളുടെ തലതൊട്ടപ്പനായ ഷാജി കൈലാസ്‌ ലാലിനെ നായകനാക്കിയൊരുങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ റെഡ്‌ ചില്ലീസിന്റെ തിരക്കഥയൊരുക്കുന്നത്‌ എ.കെ സാജനാണ്‌.

ഒരു ആക്രി കച്ചവടക്കാരന്‍ കോടീശ്വരനായാലുള്ള സംഭവവികാസങ്ങളാണ്‌ റാഫി മെക്കാര്‍ട്ടിന്‍മാരും മമ്മൂട്ടിയും ഒന്നിയ്‌ക്കുന്ന ലവ്‌ ഇന്‍ സിംഗപ്പൂര്‍ പറയുന്നത്‌. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന ലവ്‌ ഇന്‍ സിംഗപ്പൂരില്‍ ഹാസ്യ താരങ്ങളായ സലീം കുമാറിന്റെയും ബിജുക്കുട്ടന്റെയുമെല്ലാം സാന്നിധ്യം ചിത്രത്തിന്റെ വിജയ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന ഘടകങ്ങളാണ്‌.

തിയറ്ററുകളില്‍ എന്നും ചിരിയുടെ മാലപ്പടക്കത്തിന്‌ തിരി കൊളുത്തുന്ന ഷാഫി മലയാളത്തില്‍ മിനിമം ഗ്യാരണ്ടി ഉറപ്പിക്കാന്‍ കഴിയുന്ന സംവിധായകന്‍മാരിലൊരാളാണ്‌. മുമ്പ്‌ മമ്മൂട്ടിയുമായി ഷാഫി കൈകോര്‍ത്തപ്പോഴെല്ലാം വമ്പന്‍ വിജയങ്ങള്‍ മാത്രമേ പിറന്നിട്ടുള്ളൂ.

ഈയൊരു ചരിത്രം ആവര്‍ത്തിയ്‌ക്കാന്‍ ലക്ഷ്യമിട്ട്‌ ഇവര്‍ വീണ്ടുമെത്തുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യമുറപ്പാണ്.

മുന്‍ പേജില്‍
2008ല്‍ നേട്ടം ലാലിന്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam