ഗ്രീസിലെ ആഘോഷത്തിനിടയിലും പൃഥ്വിരാജ് ആരാധകരെ മറന്നില്ല! ലൂസിഫര്‍ വിജയമാണ് എല്ലാത്തിനും പിന്നില്‍!
Recommended Video
തിരക്കിട്ട സിനിമാജീവിതത്തിനിടയിലും കുടുംബവുമായി യാത്രകള്‍ നടത്തുന്നതില്‍ ഏറെ മുന്നിലാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിയുടേയും സുപ്രിയയുടേയും വിവാഹ വാര്‍ഷികം. ആരാധകരായിരുന്നു ഇതാഘോഷമാക്കി മാറ്റിയത്. ഗ്രീസിലായിരുന്നു ഇത്തവണ താരകുടുംബത്തിന്റെ ആഘോഷം. തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്താതിരുന്ന പൃഥ്വിയെക്കുറിച്ചുള്ള ചോദ്യവുമായും ആരാധകരെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് താരകുടുംബം വിദേശത്താണെന്ന വിവരമെത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമൊക്കെയായി നിരവധി പേരായിരുന്നു പ്രിയപ്പെട്ട രാജുവേട്ടനും ചേച്ചിക്കും വിവാഹ വാര്‍ഷിക ആശംസ അറിയിച്ച് രംഗത്തെത്തിയത്. ആശംസ അറിയിച്ചവരോട് നന്ദി അറിയിച്ച് പൃഥ്വിയും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം നന്ദി പറഞ്ഞത്.
മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫര്‍ ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റി കുതിപ്പ് തുടരുകയാണ്. അതിനിടയിലാണ് ആരാധകര്‍ക്ക് സമ്മാനവുമായി പൃഥ്വിയും സംഘവും എത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ!
26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും! ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

റിലീസിന് ശേഷവും നിരവധി സര്‍പ്രൈസുകളായിരുന്നു പൃഥ്വിരാജ് നല്‍കിയത്. ബോക്സോഫീസിലും കേരളക്കരയിലും തരംഗമായി നിലനില്‍ക്കുന്ന ലൂസിഫറിലെ ഭാഗ്യസമ്മാനം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ആരാധകര്‍. പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കാണാം.


Click it and Unblock the Notifications