റിലീസിന് ശേഷവും സര്‍പ്രൈസുമായി പൃഥ്വിരാജ്! ലൂസിഫറിലെ അവസാനത്തെ ക്യാരക്ടര്‍ പോസ്റ്ററില്‍ ആരാവും???

വാക്കിലും പ്രവര്‍ത്തിയിലുമൊക്കെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ് പൃഥ്വിരാജ്. ഏത് കാര്യത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ പൊല്ലാപ്പുകളല്ല താരത്തിന് നേരിടേണ്ടി വന്നത്. അഹങ്കാരിയായും ധിക്കാരിയായുമൊക്കെയാണ് പലരും അദ്ദേഹത്തെ മുദ്ര കുത്തിയത്. രസകരമായ ട്രോളുകള്‍ വരെ ആസ്വദിക്കാറുണ്ട് താനെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനസ്സിലെ സംവിധാനമോഹം സാക്ഷാത്ക്കരിച്ചത് ലൂസിഫറിലൂടെയായിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് സിനിമ മുന്നേറുന്നത്. ആദ്യദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തിരക്കാണ് ചിലയിടങ്ങളില്‍ ഇപ്പോഴും അനുഭവപ്പെടുന്നത്.

മോഹന്‍ലാലിനെ പ്രേക്ഷകര്‍ എങ്ങനെയാണോ കാണാനാഗ്രഹിക്കുന്നത് അത് അതേപടി പകര്‍ത്തിവെച്ചിരിക്കുകയാണ് പൃഥ്വിയെന്നായിരുന്നു പലരും പറഞ്ഞത്. ലൂസിഫറിനായി വ്യത്യസ്തമായ പ്രമോഷന്‍ രീതികളായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. റിലീസിന് രണ്ട് ദിവസം ശേഷിക്കവെയായിരുന്നു പൃഥ്വിരാജ് സ്വന്തം ക്യാരക്ടറിനെക്കുറിച്ചുള്ള രഹസ്യം പരസ്യമാക്കിയത്. സംവിധായകന്റെ ആത്മവിശ്വാസമായിരുന്നു ഇതിന് പിന്നിലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കവെ വലിയൊരു സര്‍പ്രൈസായിരുന്നു അദ്ദേഹം പുറത്തുവിട്ടത്.

Prithviraj

വലുതും ചെറുതുമായ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയുള്ള പോസ്റ്ററുകളായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് അതിവേഗം 100 കോടി നേട്ടം സ്വന്തമാക്കിയ സിനിമയുടെ അവസാനത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ബുധനാഴ്ച പുറത്തുവിടുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിന് പിന്നാലെയായാണ് ആരായിരിക്കും അതെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയത്. ആന്റണി പെരുമ്പാവൂരായിരിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X