»   » കഥയുമായി സൂപ്പര്‍ താരത്തിന്‍റെ പിന്നാലെ നടന്നത് 4 വര്‍ഷം, വെളിപ്പെടുത്തലുമായി സംവിധായകന്‍ !!

കഥയുമായി സൂപ്പര്‍ താരത്തിന്‍റെ പിന്നാലെ നടന്നത് 4 വര്‍ഷം, വെളിപ്പെടുത്തലുമായി സംവിധായകന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ലക്ഷ്യം ശനിയാഴ്ച തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. വിജി തമ്പിയുടെ സംവിധാന സഹായി ആയിരുന്ന അന്‍സാര്‍ കാന്റെ ആദ്യ സംവിധാന സംരംഭമാണ് ലക്ഷ്യം. ബിജു മേനോനും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്.

ഏറെക്കാലമായി സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ സംവിധായകനാകുന്നതില്‍ തന്നെ സംബന്ധിച്ച് അത്ര വലിയ മാറ്റമൊന്നുമില്ലെന്നാണ് അന്‍സാര്‍ ഖാന്‍ പറയുന്നത്. സ്വതന്ത്ര സംവിധായകനാണെങ്കിലും തുടക്കക്കാരന്റെ അവസ്ഥയില്‍ തന്നെയാണ് താന്‍ ഇപ്പോഴും ഉള്ളതെന്നും സംവിധായകന്‍ പറയുന്നു.

ജിത്തു ജോസഫിന്റെ തിരക്കഥ

മറ്റൊരു സംവിധായകന് വേണ്ടി ഇതാദ്യമായാണ് ജിത്തു ജോസഫ് തിരക്കഥയൊരുക്കുന്നത്. ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനായ ജിത്തുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് ലക്ഷ്യവും. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തിനായുള്ള പ്രേക്ഷക കാത്തിരിപ്പ് അവസാനിച്ചു. ശനിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

സംവിധാന മോഹം തലയ്ക്കു പിടിച്ചത്

വിജി തമ്പിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാമ് സംവിധായക മോഹം തലയ്ക്കു പിടിച്ചത്. പിന്നീട് സംവിധായകനാവാനുള്ള ശ്രമത്തിലായിരുന്നു. പറ്റിയ കഥ തയ്യാറാക്കി താരങ്ങളെ സമീപിക്കുകയായിരുന്നു പിന്നീടുള്ള പ്രധാന പരിപാടി. നാല് വര്‍ഷമാണ് ഇങ്ങനെ കടന്നുപോയത്.

കഥയുമായി സൂപ്പര്‍ താരത്തിന്റെ പിന്നാലെ നടന്നത് നാലു വര്‍ഷം

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടി പ്രമുഖ താരത്തിന്‍രെ പിന്നാലെ നാലു വര്‍ഷത്തോളം നടന്നു. തന്നെ ഇഷ്ടമായില്ലെങ്കില്‍ അതു തുറന്നു പറഞ്ഞാല്‍ പോരായിരുന്നോ, ഇത്തരത്തില്‍ നടത്തിക്കരുതായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

ഇന്ദ്രജിത്തിനെ നേരത്തേ അറിയാമായിരുന്നു

സിനിമയ്ക്കുമപ്പുറത്തുള്ള പല കാര്യങ്ങളും അത്ര നല്ലതൊന്നുമല്ലെന്ന് വളരെ മുന്‍പേ തന്നെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. സിനിമ തിരഞ്ഞെടുക്കുന്നതിലും മറ്റും താരങ്ങളുടെ ഈ പക്ഷഭേദം കൃത്യമായി മനസ്സിലാക്കാവുന്നതാണ്. പരിചയക്കാര്‍ക്കും അടുപ്പമുള്ള വര്‍ക്കും ഡേറ്റ് നല്‍കുന്ന താരങ്ങള്‍ പലപ്പോവും നവാഗത സംവിധായകരെ അവഗണിക്കാറുണ്ട്. സിംഗിള്‍ ഹീറോ ചിത്രത്തോടാണ് മിക്കവര്‍ക്കും താല്‍പര്യവും. ഇന്ദ്രജിത്തിനെ നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നീടാണ് ബിജു മേനോനിലേക്ക് എത്തിച്ചേര്‍ന്നതെന്നും അന്‍സാര്‍ പറഞ്ഞു.

ജിത്തു ജോസഫിന്റെ അഭിപ്രായ പ്രകാരം പുതിയ സ്‌ക്രിപ്റ്റ് സ്വീകരിച്ചു

ആദ്യത്തെ സ്‌ക്രിപ്റ്റ് ഇപ്പോഴും കൈയ്യിലുണ്ട്. പക്ഷേ ജിത്തു ജോസഫിന്റെ അഭിപ്രായം മാനിച്ചാണ് പുതിയ സ്‌ക്രിപ്റ്റ് സ്വീകരിച്ചത്. ജിത്തു ജോസഫിന്റെ മമ്മി ആന്‍ഡ് മി എടുക്കുമ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. തുടക്കക്കാരന്റെ ചിത്രത്തില്‍ അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ ആരും തയ്യാരായിരുന്നില്ല. അവസാനം ഉര്‍വശിയാണ് ആ റോള്‍ ഏറ്റെടുത്തത്.

ബിജു മേനോന്‍ തളര്‍ന്നു വീണു

കാട് പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ബിജു മേനോന്‍ തലര്‍ന്നു വീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം സിനിമ നിര്‍ത്തി വെച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്‍ ചിത്രീകരിച്ചതും ഇതേ വനത്തില്‍ വെച്ചാണ്. 2 കുറ്റവാളികളുടെ വനത്തിലൂടെയുള്ള യാത്രയാണ് ലക്ഷ്യത്തിന്റെ പ്രധാന സവിശേഷത.

ത്രില്ലിങ്ങ് നിമിഷങ്ങളുമായി ലക്ഷ്യം

പീരുമേട് നിന്നും എറണാകുളത്തേക്ക് ചേരി നിവാസിയായ മുസ്തഫയും ടെക്കിയായ വിമലും നടത്തുന്ന യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ത്രില്ലിങ് നിമിഷങ്ങളാണ് ലക്ഷ്യം. മുസ്തഫയായി ബിജുമേനോനും വിമല്‍ ആയി ഇന്ദ്രജിതും വേഷമിടുന്നു. കഥാപാത്രങ്ങളുടെയും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റവും അവര്‍ എങ്ങനെ കുറ്റവാളികളായി എന്നുമുള്ള കാര്യമാണ് ചിത്രം പറയുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ ഇവരുടെ മേക്ക് ഓവര്‍ പ്രതീക്ഷിക്കാം.

English summary
Anzer Khan about Lakshyam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam