ചെമ്മീന്റെ മൂന്നാം ഭാഗം വരുന്നു, നായിക അന്‍സിബ!
മലയാളത്തിലെ ആദ്യത്തെ വര്‍ണ ചിത്രമായ ചെമ്മീന്റെ മൂന്നാം ഭാഗം വരുന്നു. തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചെമ്മീന്‍.
1965 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സത്യനും ഷീലയും മധുവുമാണ് േകന്ദ്രകഥാപാത്രങ്ങളായി എത്തിയത്. മലയാള സിനിമയുടെ ഒരു ചരിത്രം തന്നെ ചെമ്മീനിന് പറയാനുണ്ട്. പ്രസിഡന്‍സ് ഗോള്‍ഡ് മെഡലും നഷണല്‍ ഫിലീം അവാര്‍ഡില്‍ മികച്ച ഫീച്ചര്‍ ഫിലീമിനുള്ള പുരസ്‌കാരവും ചെന്മീന്‍ സ്വന്തമാക്കി. ഈ വിജയം ബോളിവുഡിലേക്കും ഹോളിവുഡിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

1998 ല്‍ അനില്‍ ആദിത്യന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കി. 'തിരകള്‍ക്കപ്പുറം' എന്ന് പേരിട്ട ചിത്രത്തില്‍ സുരേഷ് ഗോപിയും മഞ്ജു വാര്യരുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ രണ്ടാം ഭാഗത്തിന് കഴിഞ്ഞില്ല.
ഇപ്പോഴിതാ മൂന്നാം ഭാഗവുമായി മറ്റൊരു ജനറേഷന്‍ വരുന്നു. 'ഉത്തര ചെമ്മീന്‍' എന്ന പേരില്‍ ബെന്നി ആശംസയാണ് ചിത്രം സവിധാനം ചെയ്യുന്നത്. ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അന്‍സിബ ഹസ്സനും ബാലതാരമായി മലയാളികള്‍ക്ക് സുപരിചിതനായ ബിയോണ്‍ ജെമനിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുത്. മധുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











