ഗുണ്ട മറന്നിട്ടില്ല: മോഹന്‍ലാലിന്റെ മകള്‍ പറയുന്നു
ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ അന്‍സിബ ശ്രദ്ധിക്കപ്പെട്ടത് പെട്ടന്നാണ്. അതോടെ താരം ആരോപണങ്ങള്‍ക്കും നടുവിലായി. ദൃശ്യം തന്റെ ആദ്യ മലയാള ചിത്രമാണെന്ന് അന്‍സിബ ഒരു അഭിമുഖത്തില്‍ പറഞ്ഞെന്നതായിരുന്നു ആരോപണങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ദൃശ്യമല്ല അന്‍സിബയുടെ ആദ്യ ചിത്രം, സലിം ബാബ സംവിധാനം ചെയ്ത ഗുണ്ടയാണെന്നാണ് ഇവര്‍ പറയുന്നത്.
സംഭവം സത്യമാണ്. ഗുണ്ടയാണ് അന്‍സിബയുടെ ആദ്യ മലയാളചിത്രം. താരം അഭിമുഖത്തില്‍ പറഞ്ഞത് മലയാളത്തില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം ദൃശ്യമാണെന്നാണ്. ഗുണ്ടയെ മറന്നതല്ല. താന്‍ ഇപ്പോഴും ആ സിനിമയുടെ ഭാഗമാണ്. ഗുണ്ടയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദൃശ്യത്തിലെത്തിയത്. അന്‍സിബ വ്യക്തമാക്കി.
ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ അന്‍സിബയുടെ ആദ്യ ചിത്രങ്ങള്‍ തമിഴകത്തിന് വേണ്ടിയായിരുന്നു. ഏകാദശി സംവിധാനം ചെയ്ത 'കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ' ആണ് അന്‍സിബയുടെ ആദ്യചിത്രം. തുടര്‍ന്ന്, മണിവണ്ണന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ 'നാഗരാജ ചോളന്‍ എം എ,എം എല്‍ എ' തുടങ്ങി മൂന്നോളം തമിഴ് സിനിമകള്‍ ചെയ്തു.

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
മലയാളം ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയിരുന്ന അന്‍സിബ

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയില്‍ അന്‍സിബയെ ആദ്യം ഉപയോഗപ്പെടുത്തിയത്.

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
ഏകാദശി സംവിധാനം ചെയ്ത 'കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ' ആണ് അന്‍സിബയുടെ ആദ്യചിത്രം.

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ എന്ന ചിത്രത്തിന് ശേഷം മണിവണ്ണന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ 'നാഗരാജ ചോളന്‍ എം എ,എം എല്‍ എ' തുടങ്ങി മൂന്നോളം തമിഴ് സിനിമകള്‍ ചെയ്തു

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
മലയാളത്തില്‍ അന്‍സിബ ആദ്യം കരാറൊപ്പിട്ട ചിത്രം. സലിംബാബ സംവിധാനം ചെയ്തു പുറത്തിറങ്ങാനിരിക്കുന്ന ഗുണ്ടയാണ്. പക്ഷെ ആദ്യം ഇറങ്ങിയത് ദൃശ്യവും

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
ഒരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രം ദൃശ്യമാണെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ ദൃശ്യമല്ല ഗുണ്ടയാണ് അന്‍സിബയുടെ ആദ്യചിത്രം എന്നതാണ് ആരോപണത്തിന് കാരണം. ജിത്തു ജോസഫിനോളം സലീംബാബ പ്രശസ്തനല്ലാത്തത്‌കൊണ്ടാണോ ആദ്യ ചിത്രം സലീം ബാബയുടേതാണെന്ന് പറയാന്‍ മടിച്ചതെന്നായിരുന്നു വിമര്‍ശനം

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
അഭിമുഖത്തില്‍ പറഞ്ഞത് ദൃശ്യം ഞാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമെന്നാണ്. താന്‍ കരാറൊപ്പിട്ട ആദ്യ ചിത്രം ഗുണ്ട തന്നെ- അന്‍സിബ വ്യക്തമാക്കുന്നു.

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
ദൃശ്യം എന്ന ചിത്രത്തിലൂടെ തന്നെ അന്‍സിബ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ പ്ലസ്ടുവില്‍ പഠിക്കുന്ന മകളായാണ് അന്‍സി അഭിനയിച്ചത്.

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
ഗീതിക എന്നായിരുന്നു ആദ്യസിനിമയിലെ പേര്. പിന്നീട് അന്‍സിബ എന്ന പേരില്‍ത്തന്നെ അഭിനയിച്ചു

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഹസന്‍, റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അന്‍സിബയുടെ മാതാപിതാക്കള്‍. ആഷിക്, അസീബ്, അഫ്‌സല്‍, അഫ്‌സാന എന്നിങ്ങനെ നാലു സഹോദരങ്ങളും

ഗുണ്ടയെ മറന്നിട്ടില്ല: അന്‍സിബ
സ്‌കൂള്‍ വിദ്യാഭ്യാസം കാലിക്കറ്റ് ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് കീഴില്‍ ഇംഗ്ലീഷ് ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അന്‍സിബയിപ്പോള്‍.


Click it and Unblock the Notifications