സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച സമയത്താണ് ദൃശ്യം 2 വന്നത്, അന്ന് ശരിക്കും ത്രില്ല്ഡായി: അന്‍സിബ ഹസന്‍

By Midhun Raj

ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അന്‍സിബ ഹസന്‍. മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ദൃശ്യത്തിലെ അഞ്ജു ജോര്‍ജ്ജ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമ്പോള്‍ അതില്‍ അന്‍സിബയും എത്തുന്നുണ്ട്. അടുത്തിടെയാണ് ദൃശ്യം 2വിന്‌റെ ചിത്രീകരണം പൂര്‍ത്തിയായത്.

ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ദൃശ്യം 2വിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. അതേസമയം ദൃശ്യം 2വിനെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ മനസുതുറന്നിരുന്നു.

സിനിമാഭിനയം നിര്‍ത്തിയ

സിനിമാഭിനയം നിര്‍ത്തിയ സമയത്താണ് അപ്രതീക്ഷിതമായി ദൃശ്യം 2 തന്നിലേക്ക് വരുന്നതെന്ന് അന്‍സിബ പറയുന്നു. ദൃശ്യത്തിന്‌റെ വിജയത്തിന് ശേഷം നല്ലൊരു കഥാപാത്രം തനിക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു എന്നും നടി പറഞ്ഞു.

ഇനി സിനിമ ചെയ്യുന്നില്ലെന്ന്

ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതിന് ശേഷമാണ് ദൃശ്യം 2 അപ്രതീക്ഷിതമായി വന്നത്. ഇത് ശരിക്കും പുനര്‍ജന്മം കിട്ടിയ പോലെയായി. ശരിക്കും പറഞ്ഞാല്‍ ദൃശ്യം ഏഴ് വര്‍ഷത്തിലേറെയായി പുറത്തിറങ്ങിയിട്ട്. ഇന്നും സിനിമ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. ടിവി ചാനലുകളില്‍ വന്നാല്‍ കാണുന്നു. ഓഗസ്റ്റ് 2എന്ന തിയ്യതി ഓര്‍ത്തിരിക്കുന്നു.

സെക്കന്‍ട്ട് പാര്‍ട്ട് 2 ഉണ്ട്

സെക്കന്‍ട്ട് പാര്‍ട്ട് ഉണ്ട് എന്ന് കേട്ടപ്പോഴുളള എകസ്പ്രഷന്‍ പറഞ്ഞറയിക്കാന്‍ പറ്റാത്തത് ആയിരുന്നുവെന്നും നടി പറയുന്നു. രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോള്‍ ശരിക്കും ത്രില്ല്ഡായി. തുടര്‍ന്ന് എഴ് വര്‍ഷത്തിന് ശേഷം എല്ലാവരെയും കണ്ടപ്പോള്‍ ശരിക്കും ആറേഴ് വര്‍ഷം പഠിച്ച് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴുളള ഫീലിംഗായിരുന്നു.

എല്ലാവര്‍ക്കും ഒരു

എല്ലാവര്‍ക്കും ഒരു റീയൂണിയന്‍ പോലെയായി. എല്ലാവര്‍ക്കും മാറ്റങ്ങളുണ്ട്. ചിലര്‍ക്ക് മാറ്റങ്ങളൊന്നുമില്ല. ലാലേട്ടനും മീന ചേച്ചിക്കും എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ പോലെയാണ്. മീന ചേച്ചിയെ കണ്ടപ്പോള്‍ എനിക്കും മെലിയണമെന്ന് തോന്നിയെന്നും നടി പറഞ്ഞു. തുടര്‍ന്ന് താനും കുറെ ദിവസം ഡയറ്റിംഗിലായിരുന്നു. അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.

അതേസമയം അഭിനയത്തിന് പുറമെ

അതേസമയം അഭിനയത്തിന് പുറമെ അവതാരകയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് അന്‍സിബ. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍നൈറ്റ്‌സ് പോലുളള ഷോകളില്‍ അവതാരകയായി നടി എത്തിയിരുന്നു. സിനിമകളില്‍ ഇല്ലാത്ത സമയത്ത് മിനിസ്‌ക്രീനിലൂടെയാണ് നടിയെ പ്രേക്ഷകരെല്ലാം കണ്ടത്. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അന്‍സിബ അഭിനയിച്ചിരുന്നു.

Read more about: mohanlal meena drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X