ഐഡന്റിറ്റി ഇല്ലാത്തവരുടെ വിമര്‍ശനങ്ങള്‍ കണക്കിലെടുക്കില്ലെന്ന് അന്‍സിബ ഹസന്‍
ഗോസിപ്പുകളോടും വിമര്‍ശനങ്ങളോടും നടി അന്‍സിബ ഹസന് പറയാനുള്ളതിങ്ങനെ. സ്വന്തമായൊരു ഐഡന്റിറ്റി ഇല്ലാത്തവരാണ് ഇത്തരം ഗോസിപ്പുകളും കമന്റുകളും അടിച്ചു വിടുന്നത്. ഇതിനോട് പ്രതികരിക്കാനോ ശ്രദ്ധ കൊടുക്കാനോ അന്‍സിബയ്ക്ക് സമയമില്ല. അത്തരം കമന്റുകളെ താന്‍ ഗൗനിക്കാറില്ലെന്നാണ് താരം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ അന്‍സിബയുടെ ഹോട്ട് ഫോട്ടോസ് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നാണ് അന്‍സിബ പറയുന്നത്. തനിക്ക് നല്ല പ്രോത്സാഹനം കുടുംബത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളിലും ഗോസിപ്പുകളിലും തളരില്ലെന്നാണ് താരം പറയുന്നത്.

ഫേസ്ബുക്കിലൂടെ മോശം കമന്റുകള്‍ ഇട്ടവരൊക്കെ ഫേക്ക് ഐഡിയുള്ളവരാണ്. ഇവരോടൊക്കെ എന്തു മറുപടി പറയാനാണ് എന്നാണ് അന്‍സിബ ചോദിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായൊരു ഐഡന്റിറ്റി പോലും ഇല്ല. അപ്പോള്‍ അതിനെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.
മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെയാണ് അന്‍സിബ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ കാവ്യാമാധവനാണ് അന്‍സിബയുടെ അടുത്ത സുഹൃത്ത്. ഷീ ടാക്‌സിയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications