ആദ്യം 'മേത്തച്ചി' പിന്നെ ജിഹാദി! മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ! തുറന്നടിച്ച് അന്‍സിബ ഹസന്‍

അമ്മ ഭരണസമിതിയില്‍ നിന്നും നേരത്തെ രാജി വെച്ചിരുന്നു അന്‍സിബ ഹസന്‍. ഇനി മത്സരിക്കാനോ, നേതൃനിരയിലേക്ക് വരാനോ താനില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. മതം പറഞ്ഞ് വരെ തന്നെ അപമാനിച്ചിട്ടുണ്ടെന്നും, വളരെ മോശമായ അനുഭവങ്ങളാണ് താന്‍ നേരിട്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജീവന് വരെ ഭീഷണിയുണ്ട്. എന്നാലും സത്യം പുറത്ത് വരുന്നത് വരെ പൊരുതി മുന്നേറാനാണ് തന്റെ തീരുമാനമെന്നും അന്‍സിബ പറഞ്ഞിരുന്നു. വിവുധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായി താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു. തന്നെക്കുറിച്ച് മോശം പ്രചരിപ്പിച്ചതിന് ലക്ഷ്മി പ്രിയയ്ക്കും, ശ്വേത മേനോനും എതിരെ പരാതി നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് അറിയിച്ചത്.

വേട്ടയാടലുകള്‍ക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാന്‍ തന്നെയാണ് തീരുമാനം. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. എന്റെ ഓരോതരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി 'തളരരുത്'. ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനം എന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു. കൂടെപ്പിറന്ന നാല് സഹാദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസമായില്ല.

Ansiba Hassan new post
Photo Credit: Ansiba Hassan / Facebook

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X