അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

By Aswathi

ഫേസ്ബുക്ക് ജീവികള്‍ക്ക് എപ്പോഴും കുത്തികീറാന്‍ ഒരിരയെ കിട്ടണം എന്ന അവസ്ഥയാണ് ഇപ്പോള്‍. അതിപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണെങ്കില്‍ സന്തോഷം. പൃഥ്വിരാജ്, കാവ്യാ മാധവന്‍, രഞ്ജിനി ഹരിദാസ്, ദിലീപ്, മഞ്ജു ഒടുവില്‍ ഇതാ അന്‍സിബ ഹസ്സന്‍ വരെയും എത്തിനില്‍ക്കുന്നു സോഷ്യല്‍ മീഡിയകളുടെ ഇരകള്‍

ദൃശ്യം ഹിറ്റായതോടെ തന്നെ അന്‍സിബയും ഫെയ്മസ് ആയി. അതോടെ വിവാദങ്ങളിലും പെട്ടു. ഗുണ്ട എന്ന ചിത്രത്തെ ചൊല്ലിയുള്ളതായിരുന്നു ആദ്യം. പിന്നെ ചിലര്‍ക്ക് എതിര്‍പ്പ് മുസ്ലീം സമുദായത്തില്‍പെട്ട ഹന്‍സിബ ഗ്ലാമര്‍ വേഷങ്ങളിടുന്നതിലായി.

റിയാലിറ്റി ഷോകളിലൂടെ തുടക്കം

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

ഇപ്പോള്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന മിക്ക താരങ്ങളുടെയും വഴി മിനിസ്‌ക്രീനാണ്. ചിലര്‍ സീരിയലുകളിലൂടെ മറ്റു ചിലര്‍ റിയാലിറ്റി ഷോകളിലൂടെ. റിയാലിറ്റി ഷോയാണ് അന്‍സിബയുടെ വഴി

. തമിഴിലൂടെ തിളങ്ങി

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

മലയാളിയാണെങ്കിലും തമിഴിലൂടെയായിരുന്നു അന്‍സിബയുടെയും തുടക്കം. മലയാളത്തിലെ പല നടിമാര്‍ക്കും ഭാഗ്യം കൊണ്ടുവന്നത് തമിഴകമാണ്

ഗ്ലാമറിനോട് മടിയില്ല

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

കഥപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അല്പം ഗ്ലാമറസ്സാകും എന്ന് അന്‍സിബ പറഞ്ഞിട്ടുണ്ട്. വാല്‍കഷ്ണം: ചെയ്യുന്ന തൊഴിലിനോട് അല്പം ആത്മാര്‍ത്ഥത കാണിക്കുന്നതിനോട് ആര്‍ക്കാണിത്ര എതിര്‍പ്പ്

വിവാദത്തിന് തുടക്കം

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

ദൃശ്യം റിലീസായപ്പോള്‍ താന്‍ ആദ്യം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ദൃശ്യം എന്ന് അന്‍സിബ പറഞ്ഞിരുന്നു. എന്നാല്‍ അന്‍സിബ ആദ്യം അഭിനയിച്ചത് ഗുണ്ട എന്ന ചിത്രമാണെന്നും അതിന്റെ പിന്നണി ചെറുതായതുകൊണ്ട് താരം വിലകുറച്ചു കണ്ടു എന്നുമായിരുന്നു ആദ്യത്തെ വിമര്‍ശനം

പെട്ടു, പിന്നെ മറുപടി

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

ഒരു അഭിമുഖത്തിനിടെയുള്ള ഈ പരമാര്‍ശം വിപരീതമായി ബാധിച്ചതോടെ താരം അത് തിരുത്തി. ഞാന്‍ ആദ്യം അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം എന്നാണ് ഉദ്ദേശിച്ചത്. കരാറൊപ്പിട്ടത് ഗുണ്ടയാണ്. ഇതിതുവരെ റിലീസ് ആയിട്ടില്ല എന്നായി താരം

 ഫേസ്ബുക്ക് ആക്രമണം

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

മുസ്ലീം സമുദായത്തില്‍പെട്ട അന്‍സിബ തട്ടം ഇട്ടില്ല എന്നതാണ് വിവാദങ്ങളില്‍ ഇടം നേടിയ രണ്ടാമത്തെ കാര്യം. ഇതേ ചൊല്ലി ഇപ്പോഴും താരത്തിനെതിരെ ഒരു സദാചാരം ഇന്റര്‍നെറ്റ് ലോകത്ത് നടക്കുന്നുണ്ട്.

പ്രണയഗോസിപ്പില്‍ പെടില്ല

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

വിവാദങ്ങളൊക്കെ ഉണ്ടെങ്കിലും അന്‍സിബ പ്രണയ ഗോസിപ്പിന് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. വീട്ടുകാരുടെ ഇഷ്ടത്തോടെയുള്ള ഒരു വിവാഹത്തിനേ താത്പര്യമുള്ളൂ, പ്രണയിക്കില്ല എന്ന് താരം പറഞ്ഞിട്ടുണ്ട്.

ആരാണീ ഗീതിക

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

ഗീതിക എന്നാണത്രെ അന്‍സിബയെ ആദ്യ ചിത്രത്തില്‍ പരിചയപ്പെടുത്തിയത്. അത് ക്ലിക്കാകാത്തതുകൊണ്ടാവും പിന്നെ സ്വന്തം പേരില്‍ തന്നെ അഭിനയിച്ചുതുടങ്ങി.

ദൃശ്യത്തിലൂടെയാണ് രാശി

അന്‍സിബയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു

ദൃശ്യത്തിലെ അഭിനയത്തിലൂടെയാണ് അന്‍സിബ ക്ലിക്കായത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് അന്‍സിബ അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X