ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്ന് അന്‍സിബ
ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അന്‍സിബ എന്ന നടിയെ മലയാളികള്‍ പരിചയപ്പെടുന്നത്. അതിനുമുമ്പ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അന്‍സിബ തമിഴ് തന്റെ അഭിനയമേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. ദശ്യം ക്ലിക്കായതോടെ ഇനി മലയാളത്തിലും. ഇനിയേതായാലും സിനിമയില്‍ കാലുറപ്പിക്കുന്ന അന്‍സിബ പറയുന്നു ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് തനിക്ക് മടിയില്ലെന്ന്.
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് അന്‍സിബ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരിധിവിടില്ലെന്നും താരം പറയുന്നു. ദൃശ്യം എന്ന ചിത്രം നല്‍കിയ പ്രശസ്തി അതോടൊപ്പം താരത്തിനെ വിവാദങ്ങളിലും വീഴ്ത്തിയിരുന്നു. എന്നാല്‍ ഇനി അത്തരം വിവാദങ്ങള്‍ക്കോ ഗോസിപ്പുകള്‍ക്കോ ഇടം നല്‍കാതെ മുന്നോട്ട് പോകാനാണ് അന്‍സിബയുടെ തീരുമാനം.

പ്രണയത്തെ കുറിച്ച് ഗോസിപ്പു പരത്തുന്നവരോട് അന്‍സിബ പറയുന്നു തനിക്കാരോടും പ്രണയമില്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന കല്യാണമായിരിക്കും തന്റേത്. ഇനി വിവാഹം. അതിപ്പോഴൊന്നും ഉണ്ടാകില്ല. അന്‍സിബ റൂട്ട് ക്ലിയറാക്കി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യത്തെ ചിത്രം ദൃശ്യമാണെന്ന് അന്‍സിബ പറഞ്ഞിരുന്നു. എന്നാല്‍ അന്‍സിബ പറയുന്നത് കള്ളമാണെന്നും ആദ്യ ചിത്രം ഗുണ്ടയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് പിന്നീട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. എന്നാല്‍ തന്റെ ആദ്യ ചിത്രം ഗുണ്ടയാണെന്നും ആദ്യം റിലീസ് ചെയ്തത് ദൃശ്യമാണെന്നും അന്‍സിബ വിശദീകരിച്ചതോടെയാണ് പ്രശ്‌നം കെട്ടടങ്ങിയത്.


Click it and Unblock the Notifications











