അന്‍സിബയും സ്‌നേഹയും തമ്മിലെന്താ ബന്ധം?
ദൃശ്യത്തിലൂടെ ശ്രദ്ധേയയായ നടി അന്‍സിബ ഹസനും തമിഴ് നടി സ്‌നേഹയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് തമിഴരുടെ വിശ്വാസം. അന്‍സിബ സ്‌നേഹയുടെ തങ്കച്ചിയാണെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്.
ഇതേ കുറിച്ച് അന്‍സിബയോട് ചോദിച്ചപ്പോഴാണ് ബന്ധത്തിലെ 'സാമ്യം' മനസ്സിലായത്. അന്‍സിബയ്ക്ക് സ്‌നേഹയുമായി യാതൊരു രക്തബന്ധവുമില്ല, എന്നാല്‍ നല്ല സാമ്യ ബന്ധമുണ്ട്. അന്‍സിബയ്ക്ക് സ്‌നേഹയുടെ മുഖഛായയുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍.

തന്റെ ചുണ്ടും പല്ലും ഒക്കെയാണ് സ്‌നേഹയുമായി സാമ്യമുള്ളതെന്നാണ് ഇതേ കുറിച്ച് അന്‍സിബ പറയുന്നത്. തമിഴില്‍ ഷൂട്ടിങിനൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ ചോദിക്കുമത്രെ സ്‌നേഹയുടെ തങ്കച്ചിയാണോ എന്ന്.
അങ്ങനെ കൂടെയുള്ള ചേട്ടന്മാരാണ് പറഞ്ഞത് അതെ, അന്‍സിബ സ്‌നേഹയുടെ തങ്കച്ചിയാണെന്ന്. അല്ലെങ്കിലേ തമിഴര്‍ക്ക് ഭയങ്കര സ്‌നേഹമാണ്. സ്‌നേഹയുടെ അനുജത്തികൂടെയാണെന്നറിഞ്ഞപ്പോള്‍ ആ സ്‌നേഹം കൂടി. അക്ക എങ്കെ, എന്താ അക്കയെ ഷൂട്ടിങ് കാണാന്‍ കൂട്ടാഞ്ഞത് എന്നൊക്കെയാണ് പിന്നത്തെ ചോദ്യം. തനിക്ക് തമിഴ് നന്നായി സംസാരിക്കാന്‍ അറിയാമെന്നും അന്‍സിബ പറയുന്നു.


Click it and Unblock the Notifications