അവിഹിത ബന്ധമെന്ന് പ്രചരണം, മതം മാറ്റാൻ ശ്രമിച്ചെന്ന് വരെ കേട്ടു; ടിനി ടോമിനെതിരെ അൻസിബ ഹസൻ
നടൻ ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ. താരസംഘടനയിൽ നിന്നും രാജി വെക്കാൻ കാരണം ടിനി ടോമിന്റെ കുപ്രചരണങ്ങളാണിതിന് പിന്നിലെ അൻസിബ പറയുന്നു. ഈ കമ്മിറ്റിയിൽ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ്. ഒരു കമ്മിറ്റിയാകുമ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിന്റെ പേരിൽ വ്യക്തി വെെരാഗ്യമാണ് കാണിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് ഈ ലോകത്തിൽ അവിഹിതമുണ്ടാകാൻ ബാക്കിയൊരാളുണ്ടോ എന്നെനിക്ക് അറിയില്ല. മറ്റ് പലരോടും ഇത് പറഞ്ഞിട്ട് അവർ എന്നോട് വന്ന് പറയുന്നു. ഞാനത് സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണത്.
അത് കഴിഞ്ഞ് എനിക്ക് തീരെ സഹിക്കാൻ പറ്റാതായത് ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രെെവറെ ഉൾപ്പെടെ കൺവേർട്ട് ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണമാണ്. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ ഞാനെങ്ങനെയാണ് ഒരു കമ്മിറ്റിയിൽ ഇരിക്കുക. അറപ്പ് തോന്നും. നീന കുറുപ്പ് ചേച്ചിയാണ് കേട്ട കാര്യം എന്നോട് വന്ന് പറഞ്ഞത്. അവർ ഔദ്യോഗികമായി അമ്മയിലേക്ക് പരാതിയും അയച്ചിട്ടുണ്ട്.

ഞാൻ ചോദിക്കാൻ പോയിട്ടില്ല. കാരണം എങ്ങനെ ചോദിക്കാൻ പറ്റും. ഇത്രയും നാളായി കണ്ട് കൊണ്ടിരിക്കുന്നയാൾ വ്യക്തി വെെരാഗ്യം കാരണം ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്യാൻ ശ്രമിച്ചെന്ന് പറയാൻ അയാൾക്കെങ്ങനെ തോന്നി. എന്റെ പേര് അൻസിബ ഹസൻ എന്നായത് കൊണ്ട് മാത്രമല്ലേ അങ്ങനെയൊക്കെ പറയുന്നത്.
ഇങ്ങനെയാെരു കമ്മിറ്റിയിൽ തുടരേണ്ട എന്നെനിക്ക് തോന്നി. അസോസിയേഷനിൽ പാവമായ കുറേ മെമ്പേഴ്സ് ഉണ്ട്. അവർക്കെല്ലാം കൃത്യമായി സഹായവും കിട്ടുന്നുണ്ട്. ഞാനിത് പറഞ്ഞ് സംഘടനയ്ക്കൊരു ചീത്തപ്പേര് വരേണ്ടെന്ന് തോന്നി. എന്റെ കരിയറിനെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ ഇത് കേട്ടതിന്റെ ട്രോമയും. ജോലിത്തിരക്ക് കാരണമെന്നാണ് രാജിക്കത്തിൽ പറഞ്ഞത്. പ്രസിഡന്റായ ശ്വേത മേനോനോട് പറഞ്ഞിരുന്നു. പരാതിയായി പറഞ്ഞിട്ടില്ലെന്നും അൻസിബ ഹസൻ പറഞ്ഞു. റിപ്പോർട്ടർ ലെെവിലാണ് അൻസിബയുടെ പ്രതികരണം.
അതേസമയം ആരോപണങ്ങൾ ടിനി ടോം നിഷേധിക്കുന്നുണ്ട്. അൻസിബ എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ ഭാഗത്ത് നിന്ന് അവർക്കെതിരെ യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ല. സ്റ്റേജ് ഷോകൾക്കും മറ്റും പോകുമ്പോൾ ഉണ്ടാകുന്ന ചെറിയ തർക്കങ്ങൾക്ക് അപ്പുറം ആരെയും അധിക്ഷേപിച്ചിട്ടില്ല. തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ മറ്റാരോ അൻസിബയെ പറഞ്ഞ് വിശ്വസിപ്പിച്ചതാകാം. അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ കൂടുതൽ പേരും മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. മമ്മൂക്കയും നാദിർഷായുമൊക്കെയാണ് തന്നെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നതെന്നും ടിനി ടോം പ്രതികരിച്ചു.


Click it and Unblock the Notifications