»   » തുളസിമാലയും സിന്ദൂരവുമായി നവവധുവിനെപ്പോലെ അന്‍സിബ, മുരളി മേനോനെ വിവാഹം ചെയ്‌തോ?

തുളസിമാലയും സിന്ദൂരവുമായി നവവധുവിനെപ്പോലെ അന്‍സിബ, മുരളി മേനോനെ വിവാഹം ചെയ്‌തോ?

By: Nihara
Subscribe to Filmibeat Malayalam
വ്യാജവാര്‍ത്തകള്‍ക്കെതിരെ അന്‍സിബ | Filmibeat Malayalam

ദൃശ്യത്തിലുടെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടെ നേടിയ കലാകാരിയാണ് അന്‍സിബ ഹസന്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മൂത്ത മകളായി വേഷമിട്ട താരത്തിന് പിന്നീട് ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വേഷം ലഭിച്ചിരുന്നില്ല. നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും അവയൊന്നും വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. നിരവധി അഭിമുഖങ്ങളിലൂടെ ഇക്കാര്യത്തെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു.

അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും തകര്‍ത്തു!

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു തുടങ്ങിയ താരം ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കും ചുവടു വെച്ചിരുന്നു. നിരവധി ചാനലുകളില്‍ അവതാരക വേഷത്തില്‍ അന്‍സിബ എത്തിയിരുന്നു. താരങ്ങളുമായി അഭിമുഖം നടത്തുന്നതിനും അന്‍സിബ മിടുക്ക് തെളിയിച്ചിരുന്നു. മിനി സ്‌ക്രീനില്‍ അവതാരക വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍. നിരവധി തവണ സൈബര്‍ മീഡിയയിലൂടെ ആക്രമണത്തിന് ഇരയായ അന്‍സിബയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിവാഹ വാര്‍ത്തയെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

വിവാദങ്ങളുടെ തോഴി

ചെയ്യുന്നതെല്ലാം വിവാദത്തിലേക്ക് എന്ന പോലെയാണ് അന്‍സിബയുടെ ജീവിതം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളും താരത്തിനൊപ്പം തന്നെയുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍

വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും താരങ്ങള്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ഇസ്ലാം വിശ്വാസത്തിന് ചേര്‍ന്ന തരത്തിലല്ല താരത്തിന്റെ വസ്ത്രധാരണം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അന്‍സിബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബിക്കിനി ചിത്രം പ്രചരിപ്പിച്ചു

അന്‍സിബയുടേതാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ബിക്കിനി ചിത്രവും പ്രചരിപ്പിച്ചിരുന്നു. തമിഴ് താരമായ വര്‍ഷയുടെ ചിത്രമായിരുന്നു ഇത്തരത്തില്‍ പ്രചരിച്ചിരുന്നത്.

അത്യപൂര്‍വ്വമായി മാത്രം പ്രതികരണം

തൊട്ടതിനും പിടിച്ചതിനുമെല്ലാം വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും എല്ലാത്തിനും പ്രതികരണം നല്‍കുന്ന താരമല്ല അന്‍സിബ. ബിക്കിനി വിവാദത്തില്‍ താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ സാരമായി ബാധിക്കുന്ന കാര്യമാണെങ്കില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നതിനായി അന്‍സിബ രംഗത്തെത്തും.

പുതിയ വിവാദം

അന്‍സിബ വിവാഹിതയായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സെറ്റ് സാരിയും തുളസിമാലയുമായി സിന്ദൂരവും തൊട്ട് ചിരിച്ചു നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ ഇപ്പോള്‍ സോ്ഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

ഷൈജു സുകുമാരന്‍ നാടാര്‍ റൈറ്റ് തിങ്കേഴ്‌സ് എന്നഫേസ്ബുക്ക് ഗ്രൂപ്പിലാണ് അന്‍സിബയുടെ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. അന്‍സിബ ഹസനും മുരളീ മേനോനും ഇവരെ ഹിന്ദു മുസ്ലീം അല്ലാതെ മനുഷ്യനായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കു എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

വിവാദത്തിന് തിരികൊളുത്തി

ശനിയാഴ്ച രാത്രിയാണ് ഈ പോസ്റ്റ് അന്‍സിബയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ അതിനു മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിവാദം തുടങ്ങിയിരുന്നു. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിതച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം അരങ്ങു തകര്‍ക്കുകയാണ്.

പ്രതികരണവുമായി അന്‍സിബ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ ഒരു സീനെടുത്താണ് വിവാഹ ഫോട്ടോയെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിലാണ് താരം കാര്യങ്ങള്‍ വിവരിച്ചത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

വിവാഹ വാര്‍ത്തയെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ ഫോട്ടോ പ്രചരിപ്പിച്ച ഷൈജു സുകുമാരനുള്ള മറുപടി താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോഴും അവിവാഹിതയാണ്

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ആള്‍ക്കൊപ്പമുള്ള ഫോട്ടോ വെച്ച് താന്‍ വിവാഹിതയായി എന്ന് നിങ്ങള്‍ക്കെങ്ങനെ പോസ്റ്റ് ഇടാന്‍ കഴിഞ്ഞുവെന്ന് താരം ചോദിക്കുന്നു.

ഹിന്ദു മുസ്ലീം പ്രശ്നമായി മാറി

ഇപ്പോഴും താന്‍ അവിവാഹിതയാണ്. വിവാഹിതയല്ലെന്നും താരം കുറിച്ചിട്ടുണ്ട്. തന്നെ അപമാനിച്ചു എന്നതിനും അപ്പുറത്തേക്ക് ഹിന്ദു-മുസ്ലീം പ്രശ്‌നമായി അത് മാറുന്നത് കണ്ടപ്പോഴാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.

English summary
Ansiba Hasan Marrige fake news spreading in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos